
ചെങ്ങന്നൂർ
സിൽവർ ലൈൻ വിരുദ്ധ സമരക്കാരുടെ വാക്കുകൾ വിശ്വസിച്ച് പ്രതിഷേധ സമരത്തിൽ പങ്കെടുത്തതിൽ പശ്ചാത്തപിക്കുകയാണ് മുളക്കുഴ കൊഴുവല്ലൂർ പൂതംകുന്ന് കോളനി നിവാസികൾ. കെ റെയിൽ സർവേയിൽ കോളനിയിലെ ഒമ്പത് വീട് ഉൾപ്പെടും. സർവേക്കല്ല് സ്ഥാപിക്കാൻ എത്തിയ ഉദ്യോഗസ്ഥരോട് ഇവർ ശക്തമായി പ്രതിഷേധിച്ചിരുന്നു. യുഡിഎഫ്, ബിജെപി നേതാക്കൾ എത്തി തങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്ന് കോളനി നിവാസികൾ പറഞ്ഞു. പകരം ഭൂമി ലഭിക്കുകയില്ലെന്നും അഥവാ കിട്ടിയാലും വളരെ ദൂരെ ചതുപ്പാകും ലഭിക്കുകയെന്നും അവിടെ ടാർപോളിൻ വിരിച്ച ഷെഡ്ഡുകൾ മാത്രമേ ലഭിക്കുകയുള്ളൂവെന്നും അവർ പറഞ്ഞതുകൊണ്ടാണ് തങ്ങൾ സമരത്തിനിറങ്ങിയത്. മന്ത്രി യഥാർഥ വസ്തുത പറഞ്ഞതോടെ കാര്യങ്ങൾ മനസ്സിലായി.
പറ്റിയതെറ്റ് ഞങ്ങൾ മനസ്സിലാക്കിയെന്ന് സമരസമിതി നേതാവ് പൂതംകുന്ന് വൈശാഖ് നിവാസിൽ കുമാരി പറഞ്ഞു. കെ റെയിൽ കല്ലുകൾ സ്ഥാപിക്കാൻ മന്ത്രിയോടൊപ്പം ഞങ്ങളും ഉണ്ടാകുമെന്ന് മണികണ്ഠ വിലാസത്തിൽ രാധ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]