
തിരുവനന്തപുരം
അറിവിനെ കേൾവിയും ശബ്ദവുമാക്കി ഇന്ത്യൻ എൻജിനിയറിങ് സർവീസസ് പരീക്ഷയിൽ “അതിശയ’വിജയവുമായി മലയാളി ഇരട്ടസഹോദരിമാർ. ജന്മനാ കേൾവിശക്തിയും സംസാരശേഷിയും അന്യമായ തിരുവനന്തപുരം തിരുമലയിലെ എസ് പാർവതിയും ലക്ഷ്മിയും നേടിയത് 74–-ാം റാങ്കും 75–-ാം റാങ്കും (സിവിൽ എൻജിനിയറിങ് വിഭാഗം). ഇത്തവണ റാങ്ക് നേടിയ മലയാളികൾ ഈ സഹോദരിമാർ മാത്രം. ശബ്ദത്തിന്റെ ലോകം തീർത്ത പ്രതിസന്ധിയെ അമ്മ സീതയ്ക്കും സഹോദരൻ വിഷ്ണുവിനുമൊപ്പമാണ് സഹോദരിമാർ മറികടന്നത്.
വിഷ്ണുവിനുശേഷം ജനിച്ച ഇരട്ടപെൺകുട്ടികൾക്ക് കേൾവിശക്തി ഇല്ലെന്നറിഞ്ഞപ്പോൾ തളരാതെ യുദ്ധം നയിച്ചത് സീതയായിരുന്നു.
തുടക്കംമുതൽ അമ്മ സീതയാണ് പാർവതിയുടെയും ലക്ഷ്മിയുടെയും ശബ്ദം. മക്കളുടെ ഈ വിജയത്തിൽ ഏറ്റവും കൂടുതൽ അഭിമാനിക്കുന്നതും സന്തോഷിക്കുന്നതും അമ്മതന്നെ. “മക്കൾക്കൊപ്പം ഡൽഹിയിലെ യുപിഎസ്സി ഓഫീസിൽ അഭിമുഖത്തിന് പോയപ്പോൾ ഒരു സുഹൃത്തിനെയും ഒപ്പം കൂട്ടിയിരുന്നു. അവിടെയെത്തിയ കുട്ടികളെ കണ്ടപ്പോൾ രണ്ടുപേർക്കും പേടി തോന്നി. അഭിമുഖത്തിനായി പ്രത്യേക വ്യാഖ്യാതാവിനെ ആവശ്യപ്പെട്ടിരുന്നു. ഇന്റർവ്യൂ ബോർഡിലുള്ളവർ ചോദിക്കുന്ന ചോദ്യം വ്യാഖ്യാതാവ് ഇരുവർക്കും പറഞ്ഞുകൊടുത്തു. അവർ ടൈപ്പ് ചെയ്താണ് മറുപടി നൽകിയത്. മെഡിക്കൽ ചെക്കപ്പും ട്രെയിനിങ്ങുമൊക്കെയാണ് അടുത്തപടി. അതിനായി കാത്തിരിക്കുകയാണ് ഞങ്ങൾ. കേഴ്വി പരിമിതിയുള്ള ഐശ്വര്യയാണ് മൂത്തമകൻ വിഷ്ണുവിന്റെ ഭാര്യ. എന്നാൽ, അവരുടെ മകൾ മൂന്നുവയസ്സുകാരി അമേയ പൂർണമായും ആരോഗ്യവതിയാണ്. പ്രശ്നങ്ങളെല്ലാം തരണം ചെയ്ത് സന്തോഷം തേടുകയാണ് ഞങ്ങളിപ്പോൾ’–- സീത പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]