
തിരുവനന്തപുരം
സിൽവർ ലൈനിനായി ഏറ്റെടുക്കുന്ന ഭൂമിക്ക് ഗ്രാമങ്ങളിൽ ഏകദേശം നാലിരട്ടിയും നഗരങ്ങളിൽ രണ്ടിരട്ടി വിലയുമാണ് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാൽ, ഇതിൽ ആശയക്കുഴപ്പമുണ്ടാക്കാനാണ് പ്രതിപക്ഷവും മാധ്യമങ്ങളും ശ്രമിക്കുന്നത്.
വസ്തുവകകൾക്ക് വിലയിടുന്നതിൽ കൃത്യമായ മാനദണ്ഡം കെ–- റെയിൽ തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മതിയായ വില നൽകുക മാത്രമല്ല ഒരാളും വഴിയാധാരമാകില്ലെന്ന സർക്കാരിന്റെ ഉറപ്പുമുണ്ട്. ഭൂമി ഏറ്റെടുക്കൽ നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കുന്ന സമയത്തുള്ള വിലയാണ് നൽകുന്നത്. സെന്റിന്റെ വിലയ്ക്കൊപ്പം കെ–- റെയിൽ നിശ്ചയിച്ചിട്ടുള്ള ഘടകം കൂടി കണക്കാക്കും.
ശേഷം ചമയവില, വൃക്ഷവില എന്നിവ പ്രത്യേകം കൂട്ടും. ഇതിനുശേഷം കിട്ടുന്ന ആകെ തുകയ്ക്കൊപ്പം ഭൂമി ഏറ്റെടുക്കുന്നതുവരെയുള്ള കാലത്ത് മൊത്തം ഭൂമിയുടെ അടിസ്ഥാന വിലയ്ക്ക് (പരമാവധി മൂന്നു വർഷം) 12 ശതമാനം പലിശയും നൽകും. ഇതെല്ലാം കണക്കാക്കുമ്പോൾ ഭൂമിയുടെ അടിസ്ഥാന വിലയുടെ നാലിരട്ടി യോളംവരും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]