
തിരുവനന്തപുരം: സംസ്ഥാനത്ത് പണിമുടക്കിന്റെ പേരില്‍ നടക്കുന്നത് സര്‍ക്കാര്‍ പിന്തുണയുള്ള ഗുണ്ടായിസമെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരന്.
സര്‍ക്കാര്‍ മുന്നിട്ടിറങ്ങി ജനജീവിതം നിശ്ചലമാക്കുന്നത് കേരളത്തില്‍ മാത്രമായിരിക്കും. പ്രതിപക്ഷ നേതാവും സംഘവും ജനദ്രോഹ സമരത്തില്‍ പങ്കെടുത്ത് സര്‍ക്കാരിന് ജയ് വിളിക്കുന്നു. നടക്കുന്നത് കേരള പണിമുടക്ക് മാത്രമാണ്- മുരളീധരന് പറഞ്ഞു.
പണിമുടക്കിന് ജനപിന്തുണയില്ല. സിപിഎം ഗുണ്ടകളെ ഭയന്ന് ജനം വീടുകളില്‍ കഴിയുകയാണ്. ജീവനക്കാര്‍ പണിമുടക്കരുത് എന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കാത്ത സംസ്ഥാന സര്‍ക്കാര്‍ ഭരണഘടനാ ലംഘനമാണ് നടത്തുന്നതെന്നും മുരളീധരന് കുറ്റപ്പെടുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]