
തിരുവനന്തപുരം > രണ്ടുനാൾ നീണ്ട പണിമുടക്ക് തൊഴിലാളികളുടെ ഐതിഹാസിക സമരമെന്ന് ദേശീയ മാധ്യമങ്ങൾ. പണിമുടക്കിനെ ഇകഴ്ത്തിക്കാണിക്കാനും ട്രേഡ് യൂണിയൻ നേതാക്കളുടെ മുഖത്തടിക്കണമെന്നും മലയാളം മാധ്യമങ്ങൾ ആഹ്വാനം ചെയ്യുന്നതിനിടെയാണ് ദേശീയ മാധ്യമങ്ങൾ സമരത്തിന്റെ വ്യാപ്തി തിരിച്ചറിഞ്ഞത്.
ദ ഹിന്ദു, നോർത്ത് ഈസ്റ്റ് നൗ ന്യൂസ്, ഇന്ത്യ ടിവി, ദി ഇന്ത്യൻ എക്സ്പ്രസ്, ഇന്ത്യ ടുഡെ, സീ ന്യൂസ്, ബിസിനസ് സ്റ്റാൻഡേർഡ്, ന്യൂസ് 18, ദി ട്രിബ്യൂൺ തുടങ്ങിയ മാധ്യമങ്ങളിലെല്ലാം സമരത്തിന്റെ പ്രാധാന്യം വിളിച്ചറിയിക്കുന്ന വാർത്തൾ നിറഞ്ഞുനിന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലടക്കം പണിമുടക്ക് പൂർണവും ബന്ദിന് സമാനവുമായതെല്ലാം ദേശീയ മാധ്യമങ്ങൾക്ക് വാർത്തയായി. ബസ് തൊഴിലാളികളും റെയിൽവേ ജീവനക്കാരും കൽക്കരി തൊഴിലാളികളുമെല്ലാം പണിമുടക്കിയ വാർത്ത പ്രാധാന്യത്തോടെ വന്നു. എന്നാൽ, കേരളത്തിലെ ഒരു വിഭാഗം മാധ്യമങ്ങൾക്ക് ഇതൊന്നും വാർത്ത ആയതേയില്ല. പകരം ഒറ്റപ്പെട്ട ചില സംഭവങ്ങൾ പെരുപ്പിച്ചുകാട്ടി പണിമുടക്കിനെതിരായ വാർത്തകളാണ് ചാനലുകളിലും പ്രധാന പത്രങ്ങളിലും നിറഞ്ഞത്.
പണിമുടക്കിയ തൊഴിലാളികൾക്കിടയിൽ വലിയ പ്രതിഷേധമാണ് ഇത്തരം വാർത്തകൾ വിളിച്ചുവരുത്തിയത്. പണിമുടക്കിന്റെ രണ്ടാംനാൾ രാവിലെ നടന്ന പ്രകടനം ഊതിപ്പെരുപ്പിച്ച കൽപ്പിത കഥകൾക്കെതിരായ താക്കീത് കൂടിയായി മാറി. ട്രേഡ് യൂണിയൻ നേതാക്കൾക്കും പൊതുപ്രവർത്തകർക്കുമെതിരെ അസഭ്യവർഷവും കലാപാഹ്വാനവും നടത്തുന്ന ഏഷ്യാനെറ്റ് അവതാരകനെതിരെ ബുധനാഴ്ച തൊഴിലാളികൾ പ്രതിഷേധിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]