
പാലക്കാട്: ശിശുക്ഷേമ സമിതിക്ക് കീഴില്‍ പാലക്കാട് അയ്യപുരത്തുള്ള തണല്‍ ശിശു പരിചരണ കേന്ദ്രത്തിലെ കുട്ടികള്‍ക്ക് മര്‍ദനമേറ്റെന്ന് പരാതി. ഇതേത്തുടര്‍ന്ന് ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി വിജയകുമാര്‍ രാജിവച്ചു.
വിജയകുമാര്‍ കുട്ടികളെ മര്‍ദിച്ചുവെന്ന് കാട്ടി മുന്‍ ജീവനക്കാരിയാണ് പരാതി നല്‍കിയത്. സംഭവത്തില്‍ കലക്ടര്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ അടുത്ത ദിവസം കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സിപിഎം നോമിനി ആയാണ് വിജയകുമാര്‍ ശിശുക്ഷേമ സമിതി സെക്രട്ടറി സ്ഥാനത്ത് എത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]