
നിരക്കു പുതുക്കി അടങ്കല്‍ വീണ്ടും സമര്‍പ്പിച്ചു
റെയില്‍വേ വൈദ്യുതീകരണം
പുനലൂര്‍ : കൊല്ലം-ചെങ്കോട്ട പാതയുടെ വൈദ്യുതീകരണത്തിനായി പുനലൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്ഥാപിക്കുന്ന 110 കെ.വി. സബ്സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്നതിനുള്ള പദ്ധതിക്ക് കെ.എസ്.ഇ.ബി.യുടെ അനുമതി ഇനിയും ലഭിച്ചില്ല. കൊല്ലം-പുനലൂര്‍ പാതയില്‍ വൈദ്യുതീകരണം പൂര്‍ത്തിയാക്കുകയും വൈദ്യുതി എഞ്ചിന് പരീക്ഷണയോട്ടം നടത്തുകയും ചെയ്തിട്ടും സബ് സ്റ്റേഷനില്‍ വൈദ്യുതി എത്തിക്കുന്നതിനുള്ള അനുമതി അനിശ്ചിതമായി നീളുകയാണ്. സമയബന്ധിതമായി അനുമതി ലഭിക്കാതിരുന്നതിനാല്‍ പരീക്ഷണയോട്ടത്തിന് കൊല്ലം പെരിനാട്ടെ സബ് സ്റ്റേഷനില്‍ നിന്ന് റെയില്‍വേയ്ക്ക് വൈദ്യുതി ലഭ്യമാക്കേണ്ടി വന്നിരുന്നു.
കൊല്ലം-ചെങ്കോട്ട പാതയിലേയ്ക്ക് പൂര്‍ണമായും വൈദ്യുതി എത്തിക്കുന്നതിനു വേണ്ടിയാണ് പുനലൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സബ് സ്റ്റേഷന് നിര്‍മിക്കുന്നത്. ഇവിടേയ്ക്ക് വൈദ്യുതി എത്തിക്കുന്നതിന് 27.5 കോടിയുടെ അടങ്കല്‍ തയ്യാറാക്കി സമര്‍പ്പിച്ചത് കഴിഞ്ഞ സെപ്തംബറിലാണ്. കെ.എസ്.ഇ.ബി.യുടെ പുനലൂരിലെ 25 മെഗാവാട്ട് ശേഷിയുള്ള സബ് സ്റ്റേഷനില്‍ നിന്നും മൂന്നര കിലോമീറ്റര്‍ ദൂരം ഭൂഗര്‍ഭ കേബിള്‍ സ്ഥാപിച്ച് റയില്‍വേ സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്നതാണ് പദ്ധതി. റെയില്‍വേയുടേയും കെ.എസ്.ഇ.ബി.യുടേയും അധികൃതര്‍ തമ്മില്‍ പല തവണ കൂടിക്കാഴ്ച നടത്തിയിട്ടും പക്ഷേ അനുമതി ലഭിച്ചില്ല.
പുതുക്കിയ നിരക്കനുസരിച്ച് അടങ്കല്‍ വീണ്ടും പുതുക്കി ഫിനാന്‍സ് ഓഫീസറുടെ അനുമതിക്കു സമര്‍പ്പിച്ചിരിക്കുകയാണെന്ന് കെ.എസ്.ഇ.ബി. വൃത്തങ്ങള്‍ പറയുന്നു. പത്തു ദിവസത്തിനുള്ളില്‍ അനുമതി ലഭിച്ചേക്കുമെന്നും അധികൃതര്‍ സൂചിപ്പിച്ചു.
ഇതേസമയം സബ്സ്റ്റേഷന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ റെയില്‍വേ സ്റ്റേഷനില്‍ പുരോഗമിക്കുകയാണ്. രണ്ടു മാസത്തിനുള്ളില്‍ പൂര്‍ത്തിയാവും. ഇവിടെ സ്ഥാപിക്കുന്നതിനുള്ള കണ്ട്രോള് പാനല്‍ അടക്കമുള്ള ഉപകരണങ്ങള്‍ കഴിഞ്ഞദിവസം എത്തി. ട്രാന്‍സ്ഫോര്‍മര്‍ അടുത്തമാസം ആദ്യം എത്തുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു
The post സബ്സ്റ്റേഷനിലേക്ക് വൈദ്യുതി: ഇനിയുമായില്ല അനുമതി appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]