
പത്തനംതിട്ട: പതിനെട്ട് തികഞ്ഞതിനെ തുടര്‍ന്ന് വിദ്യാര്‍ഥിയെ രണ്ടാനമ്മ വീട്ടില്‍ നിന്ന് ഇറക്കി വിട്ടു. അടൂര്‍ ഏനാത്ത് സ്വദേശി അഖിലിനെയാണ് രണ്ടാനമ്മയും പിതാവും ചേര്‍ന്ന് വീട്ടില്‍ നിന്ന് ഇറക്കി വിട്ടത്. പ്ലസ്റ്റു വിദ്യാര്‍ഥിയായ അഖില്‍ ഇപ്പോള്‍ മൊബൈല്‍ ഫോണ്‍ കടയില്‍ ജോലി ചെയ്യുകയാണ്. അടൂര്‍ ഗവണ്മെന്റ് ബോയ്സ് സ്കൂളിലെ വിദ്യാര്‍ഥിയാണ് അഖില്‍. പഠിക്കാന്‍ ബഹുമിടുക്കനായ അഖിലിന് പത്താം ക്ലാസില്‍ എല്ലാം വിഷയങ്ങള്‍ക്കും ഏ പ്ലസ് വാങ്ങിയാണ് പാസയത്. എന്നാല്‍ വീട്ടില്‍ താമസിച്ചിരുന്ന സമയത്ത് അഖിനെ രണ്ടാനമ്മയും പിതാവും ചേര്‍ന്ന് മര്‍ദ്ദിച്ചിരുന്നുവെന്നും ആഹാരം പോലും കൊടുക്കില്ലായിരുന്നെന്നും അഖില്‍ പറയുന്നു.
ഇതോടെ അധ്യാപകരുടെ സഹായത്തോടെയാണ് പലപ്പോഴും പഠന ചെലവുകള്‍ നടന്നിരുന്നത്. എന്നാല്‍ അഖിലിനെ വീട്ടില്‍ നിന്ന് ഇറക്കി വിട്ടതോടെ അഖില്‍ പോലീസില്‍ പരാതി നല്കി. എന്നാല്‍ കാര്യമായ പ്രയോജനം ഉണ്ടായില്ല. ഇതോടെ നിലവില്‍ ജോലി ചെയ്യുന്ന മൊബൈല്‍ ഫോണ്‍ കടയിലെ ജീവനക്കാര്‍ക്കൊപ്പമാണ് അഖില്‍ താമസിക്കുന്നത്. ഇടയ്ക്ക് കൊല്ലം പട്ടാഴിയിലുള്ള അച്ഛന്റെ സഹോദരിയുടെ വീട്ടില്‍ പോകും. അഖിലിന്റെ ചെറുപ്പത്തിലെ അമ്മ ഉപേക്ഷിച്ച് പോയതാണ്.
അഖിലിന്റെ പിതാവും അമ്മയും ബന്ധം പിരിഞ്ഞതോടെ ഇരുവരുടെയും പേരിലുണ്ടായിരുന്ന സ്ഥലം വിറ്റ് കിട്ടിയിരുന്ന പണം ബാങ്കില്‍ ഇട്ടിരുന്നു. എന്നാല്‍ ഇതും നല്‍കില്ലന്ന് നിലപാടിലാണ് അച്ഛനും രണ്ടാനമ്മയും. ഹയര്സെക്കന്ററിക്ക് ശേഷം എങ്ങനെ തുടര്‍ വിദ്യാഭ്യാസം നടത്തുമെന്ന ആശങ്കയിലാണ് അഖില്‍. നിലവിലെ തുച്ഛമായ വരുമാനം കൊണ്ട് ഒന്നും നടക്കില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]