
തലച്ചോറിലേക്കുള്ള രക്തവിതരണം തടസ്സപ്പെടുന്നതുവഴി കോശങ്ങൾക്ക് ആവശ്യത്തിന് ഓക്സിജൻ ലഭിക്കാത്ത സാഹചര്യമാണ് പക്ഷാഘാതത്തിലേക്ക് നയിക്കുന്നത്. ഉയർന്ന രക്തസമ്മർദമാണ് ഇതിന്റെ പ്രധാന കാരണങ്ങളിലൊന്ന്.
ഇസ്കീമിക്, ഹെമറേജിക് എന്നിങ്ങനെ രണ്ട് തരത്തിൽ പക്ഷാഘാതമുണ്ട്. തലച്ചോറിലേക്ക് രക്തം കൊണ്ടുവരുന്ന രക്തക്കുഴലുകളിൽ ബ്ലോക്ക് ഉണ്ടാകുമ്പോഴാണ് ഇസ്കീമിക് സ്ട്രോക്ക് ഉണ്ടാകുന്നത്.
തലച്ചോറിലെ രക്തക്കുഴലുകൾ പൊട്ടുന്നതിനെ തുടർന്നാണ് ഹെമറേജിക് സ്ട്രോക്ക് സംഭവിക്കുക. ഈ രണ്ട് തരം പക്ഷാഘാതത്തിന് മുന്നോടിയായും തലവേദന അനുഭവപ്പെടാറുണ്ട്.
പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ വരുന്ന കടുത്ത തലവേദന ഹെമറേജിക് സ്ട്രോക്കിന്റെ ലക്ഷണമാണ്. കഴുത്തിന്റെ ഭാഗത്തെ കരോറ്റിഡ് ആർട്ടറിയിൽ നിന്ന് തുടങ്ങി തലയുടെ മുൻഭാഗത്തേക്കാണ് ഈ വേദന പടരുന്നത്.
ഏതാനും നിമിഷങ്ങൾക്കുള്ളിൽ ഞൊടിയിടയിലാണ് ഈ കടുത്ത തലവേദന അനുഭവപ്പെടുക. ചിലർക്ക് ഈ സമയം സ്പർശനശേഷിയും കാഴ്ചശക്തിയും നഷ്ടപ്പെട്ടേക്കാം.
കരോറ്റിഡ് ആർട്ടറിയിലെ ബ്ലോക്ക് തലയുടെ മുൻഭാഗത്താണ് വേദനയുണ്ടാക്കുന്നതെങ്കിൽ തലച്ചോറിന്റെ പിൻഭാഗത്തുണ്ടാകുന്ന ബ്ലോക്ക് തലയുടെ പിൻഭാഗത്തെ വേദനയ്ക്ക് കാരണമാകും. തലവേദനയ്ക്ക് പുറമേ മുഖമോ കണ്ണോ ഒരു ഭാഗത്തേക്ക് കോടി പോകുന്നത്, കൈകൾ രണ്ടും ശരിയായി ഉയർത്താൻ കഴിയാതെ വരുന്നത്, സംസാരം അവ്യക്തമാകുന്നതൊക്കെ പക്ഷാഘാത സൂചനകളാണ്.
The post പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ വരുന്ന കടുത്ത തലവേദന, പക്ഷാഘാതമാകാം appeared first on Malayoravarthakal. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]