
സ്വന്തം ലേഖകൻ
കോഴിക്കോട്:ചില്‍ഡ്രന്‍സ് ഹോമില്‍ നടന്ന ഒരു ചടങ്ങിനിടെയാണ് ബിജുവും ആര്യയും ആദ്യമായി കണ്ടുമുട്ടുന്നത്.ആദ്യം കാഴ്ച്ച,പിന്നെ സൗഹൃദം,പതിയെ പ്രണയം ഇതായിരുന്നു ബിജുവിൻ്റെയും ആര്യയുടെയും ജീവിതത്തിൽ സംഭവിച്ചത്.
എറണാകുളം സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമിലായിരുന്നു ആര്യയുടെ ജീവിതം.ബിജു വളര്‍ന്നത് കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമിലും. അനാഥത്വത്തിൻ്റെയും സങ്കടത്തിൻ്റെ ബാല്യ കൗമാരങ്ങളിലൂടെയാണ് ഇരുവരും കടന്നുപോയത്.
അതിനിടെ കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ നടന്ന ഒരു ചടങ്ങിനിടെയാണ് ബിജുവും ആര്യയും ആദ്യം കണ്ടുമുട്ടുന്നത്.ആ കണ്ടുമുട്ടൽ ഇരുവരുടെയും ജീവിതം മാറ്റിമറിച്ചു.
ഒടുവില്‍ കഴിഞ്ഞദിവസം പേരാവൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തില്‍ വെച്ച് ബിജു ആര്യയുടെ കഴുത്തില്‍ വരണമാല്യം ചാര്‍ത്തി ജീവിത സഖിയാക്കി.സാക്ഷിയാകാന്‍ സുഹൃത്തുക്കളും നാട്ടുകാരും ഓടിയെത്തി.അങ്ങനെ അനാഥത്വത്തിൻ്റെ കാലം അവസാനിപ്പിച്ച് ബിജുവും ആര്യയും സനാഥരായി.
18 വയസ്സ് പൂര്‍ത്തിയായതോടെ ബിജു തൊഴില്‍ തേടി പേരാവൂര്‍ കുനിത്തലയിലെത്തി ടൈല്‍സ് പണിയിലേക്ക് തിരിഞ്ഞിരുന്നു.നാല് വര്‍ഷമായി കുനിത്തലയില്‍ വാടകവീട്ടിലാണ് ബിജു കഴിയുന്നത്.സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ വളര്‍ന്ന ഇരുവരും ജീവിതത്തില്‍ ഒന്നിക്കാനായതിൻ്റ ആഹ്ലാദത്തിലാണിപ്പോൾ.
The post അനാഥാലയത്തിൻ്റെ ചുവരുകളിൽ നിന്ന് ഇനി കുടുംബ ജീവിതത്തിൻ്റെ പടവുകളിലേക്ക് ; അനാഥത്വത്തിന്റെ സങ്കടങ്ങളില്ലാതെ ആര്യയുടെ കൈകോർത്ത് പിടിച്ച് ബിജു ; സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ വളര്‍ന്നവർ ഇനി ജീവിതത്തിൽ ഒരുമിച്ച് appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]