
ബംഗ്ലാദേശില്‍ ഒളിച്ച് കളിക്കുകന്നതിനിടെ കണ്ടെയ്നറില്‍ കുടുങ്ങിയ കൗമാരക്കാരന് മലേഷ്യയില്‍ എത്തിപ്പെട്ടു. കണ്ടെയ്നര്‍ അടങ്ങിയ കപ്പല്‍ ആറ് ദിവസത്തിന് ശേഷമാണ് മലേഷ്യയില്‍ എത്തിയത്. പതിനഞ്ച് വയസുകാരനായ ബംഗ്ലാദേശ് സ്വദേശി ഫാഹിം ആണ് രാജ്യം വിട്ട് മറ്റൊരു രാജ്യത്തെത്തിയത്.
കണ്ടെയ്നറിനകത്ത് നിന്ന് ശബ്ദം കേട്ടതിനെ തുടർന്ന് ജീവനക്കാർ പരിശോധിക്കുകയായിരുന്നു. അവശനായി തളർന്ന ഒരു ബാലനെ കണ്ടെയ്നറിൻ്റെ ഉള്ളിൽ നിന്നും കണ്ടെത്തിയതായി മലേഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അവശനായ കുട്ടിയുടെ ചിത്രം സമൂഹ മാധ്യമത്തിൽ പ്രചരിക്കുകയും ചെയ്തു.
ഫാഹിമിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. കൂടാതെ നിയമപരമായ മാര്‍ഗത്തിലൂടെ കുട്ടിയെ നാട്ടിലെത്തിക്കാനുള്ള നീക്കങ്ങള്‍ നടക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. പ്രാഥമിക അന്വേഷണത്തില്‍ മനുഷ്യക്കടത്തല്ലെന്ന് കണ്ടെത്തിയതായി മലേഷ്യന്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
The post സുഹൃത്തുക്കൾക്കൊപ്പം കണ്ടെയ്നറിൽ ഒളിച്ചുകളിച്ചു; പതിനഞ്ചു വയസുകാരൻ എത്തിപ്പെട്ടത് മലേഷ്യയിൽ appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]