
ഭാരത് ജോഡോ യാത്ര വിജയകരമായി പൂർത്തിയായതിൽ രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി എ കെ ആന്റണി. വരുന്ന തെരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിൽ നിന്ന് ഇറക്കുന്നത്തോടെ മാത്രമാണ് ജോഡോ യാത്ര പൂർത്തിയാവുകയെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ യാഥാർഥ്യം തിരിച്ചറിയാൻ പറ്റുന്നൊരു രണ്ടാം ജന്മമാണ് രാഹുൽ ഗാന്ധിക്ക് ഉണ്ടായത്. വിശാല ജനാധിപത്യ ഐക്യത്തിനാണ് കോൺഗ്രസ് ശ്രമം..വെറുപ്പും വിദ്വേഷവും വളർത്തി കസേര ഉറപ്പിക്കാനാണ് രാജ്യം ഭരിക്കുന്നവർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
യാത്ര പൂർത്തിയായപ്പോൾ കണ്ടത് പുതിയൊരു രാഹുൽ ഗാന്ധിയെ. ഇന്ത്യൻ യാഥാർഥ്യം തിരിച്ചറിയാൻ പറ്റുന്നൊരു രണ്ടാം ജന്മമാണ് രാഹുൽ ഗാന്ധിക്ക് ഉണ്ടായത്.ഇന്ത്യ കണ്ട ഏറ്റവും വ്യത്യസ്തമായ യാത്രയാണ് രാഹുൽ ഗാന്ധി നടത്തിയത്.വഴികളിൽ കണ്ടവരെയെല്ലാം ചേർത്തുപിടിച്ചെന്നും എ കെ ആന്റണി വ്യകത്മാക്കി. ബിബിസി ഡോക്യുമെന്റി വിവാദത്തെത്തുടര്‍ന്ന് മകന് അനില്‍ ആന്റണി പാര്‍ട്ടി പദവികള്‍ രാജിവച്ച് കോണ്‍ഗ്രസിനെതിരെ കടുത്ത വിമര്‍ശനം തുടരുമ്പോഴാണ് ആന്റണി, രാഹുലിനെ പുകഴ്ത്തി രംഗത്തു വരുന്നത്. .ബിബിസി വിഷയത്തിൽ ഇന്നലെ വീണ്ടും അനിൽ കെ ആൻറണി വിമർശനം ഉന്നയിച്ചിരുന്നു . കശ്മീരില്ലാത്ത ഇന്ത്യൻ ഭൂപടം പ്രസിദ്ധീകരിച്ച മുൻ ബിബിസി വാർത്തകൾ ചൂണ്ടിക്കാട്ടിയാണ് ബിബിസിയേയും കോൺഗ്രസിനേയും കുറ്റപ്പെടുത്തിയത്. സ്വതന്ത്ര മാധ്യമമെന്ന് കോൺഗ്രസ് വിശേഷിപ്പിച്ച ബിബിസി ഇന്ത്യയുടെ പരമാധികാരം ചോദ്യം ചെയ്ത് പല തവണ വാർത്ത നൽകിയെന്ന് അനിൽ ആൻറണി ട്വിറ്ററിൽ കുറിച്ചു. കോൺഗ്രസ് നേതാവ് ജയ്റാം രമേശിനെയും, ഇന്ത്യൻ നാഷണൽ കോൺഗ്രസിനെയും ടാഗ് ചെയ്തായിരുന്നു അനിൽ ആൻറണിയുടെ ട്വീറ്റ്.
The post ‘രാഹുലിന് രണ്ടാം ജന്മം, ജോഡോ യാത്രയിലൂടെ ഇന്ത്യൻ യാഥാർഥ്യം തിരിച്ചറിഞ്ഞു’; പുകഴ്ത്തി എ കെ ആന്റണി appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]