
ഉള്ളിയുടെ തൊലിയും അതില്‍ നിന്ന് ഉണ്ടാക്കുന്ന ചായയും എങ്ങനെ ആരോഗ്യത്തിന് ഗുണം ചെയ്യും എന്ന് നമുക്കറിയാം.
ഉള്ളി തൊലിയുടെ ഗുണങ്ങള്‍
കാഴ്ചശക്തി വര്‍ദ്ധിപ്പിക്കും
ഉള്ളി തൊലിയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിന്‍ എ യും ഇതില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഉള്ളിത്തൊലി കൊണ്ട് ഉണ്ടാക്കുന്ന ചായ കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാന്‍ വളരെ ഉത്തമമാണ്.
ചര്‍മ്മസൗന്ദര്യം വര്‍ദ്ധിപ്പിക്കും
വൈറ്റമിന്‍ സി, ഇ എന്നിവയാല്‍ സമ്ബുഷ്ടമാണ് ഉള്ളി തൊലി അതുകൊണ്ടുതന്നെ നിങ്ങളുടെ ചര്‍മ്മത്തിന്റെ സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ ഉള്ളിത്തൊലി ഉത്തമമാണ്. ഇതിന്റെ ഉപയോഗം ചര്‍മത്തിന്റെ തിളക്കം അത്ഭുതകരമെന്ന പോലെ വര്‍ധിപ്പിക്കും. ഉള്ളി തൊലിയില്‍ ആന്റിഫംഗല്‍ ഗുണങ്ങളുണ്ട്, അതിനാല്‍ ചര്‍മ്മത്തില്‍ ഏതെങ്കിലും തരത്തിലുള്ള ചൊറിച്ചില്‍ പ്രശ്നമുണ്ടെങ്കില്‍ ഇതിന്റെ ഉപയോഗം നിങ്ങള്‍ക്ക് ഗുണം ചെയ്യും.
ചുമ ശമിപ്പിക്കുക
ഉള്ളി തൊലിയില്‍ അടങ്ങിയിട്ടുള്ള ആന്റി-ഇന്‍ഫ്ലമേറ്ററി, ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ ജലദോഷം, ചുമ, പനി എന്നിവയുടെ ലക്ഷണങ്ങളെ നിയന്ത്രിക്കാന്‍ സഹായിക്കും. ഇത് സീസണല്‍ അണുബാധയുടെ സാധ്യതയും കുറയ്ക്കുന്നു. വിറ്റാമിന്‍ സി സ്വാഭാവികമായും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ശക്തമായ ആന്റിഓക്സിഡന്റാണ്.
കലോറി കുറയ്ക്കാം
ഉള്ളി തൊലിയില്‍ നിന്നും ഉണ്ടാക്കുന്ന ചായയില്‍ കലോറി കുറവാണ്. അതിനാല്‍ ഇത് കലോറി കുറഞ്ഞ പാനീയമായി ഉപയോഗിക്കുന്നു. ഈ ചായ നിങ്ങള്‍ക്ക് ഇടയ്ക്കിടെ കുടിക്കാം ഇതിലൂടെ നിങ്ങളുടെ ശരീരത്തിലെ കലോറി കുറയ്ക്കാനും സഹായിക്കും. ഉള്ളി തൊലിയില്‍ അടങ്ങിയിരിക്കുന്ന ഫ്ലേവനോയ്ഡുകള്‍ ഹൃദയത്തിനും നല്ലതാണ്. ഇത് കൊളസ്ട്രോള്‍ കുറയ്ക്കാനും സഹായിക്കും.
ഉള്ളി തൊലികൊണ്ട് ചായ ഉണ്ടാക്കുന്ന വിധം
അതിനായി വേണ്ടത് ഇടത്തരം വലിപ്പത്തിലുള്ള 4 ഉള്ളി, 2 കപ്പ് വെള്ളം, തേന്‍ 1 ടീസ്പൂണ്‍ എന്നിവയാണ്. ആദ്യം ഉള്ളി തൊലി പൊളിച്ചെടുക്കുക. ശേഷം അതിനെ ഒരു പാത്രത്തില്‍ എടുത്ത് വെള്ളമൊഴിച്ചു നന്നായി വൃത്തിയാക്കുക. ശേഷം ഒരു പാന്‍ ഗ്യാസില്‍ വയ്ക്കുക അതിലേക്ക് 2 കപ്പ് വെള്ളവും ഈ ഉള്ളി തൊലികളും ചേര്‍ക്കുക. വെള്ളം കുറച്ചുനേരം തിളപ്പിക്കണം. അതിന്റെ നിറം മാറാന്‍ തുടങ്ങുമ്ബോള്‍ ഗ്യാസ് ഓഫ് ചെയ്യുക. ശേഷം ഈ ചായയില്‍ ആവശ്യത്തിനുള്ള തേന്‍ ചേര്‍ത്ത് കുടിക്കുക.
The post ഉള്ളിത്തൊലി കൊണ്ട് ചായ ഉണ്ടാക്കി കുടിക്കൂ! ആരോഗ്യ ഗുണങ്ങള്‍ ഏറെ appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]