
ന്യൂഡല്‍ഹി: രാജ്യത്ത് ഭിന്നത ഉണ്ടാക്കാനുള്ള പല ശ്രമങ്ങളും നടക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരതമാതാവിന്റെ മക്കള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനാണ് പലരും പരിശ്രമിക്കുന്നത്. അത്തരം നീക്കങ്ങള്‍ ഇന്ത്യയില്‍ വിലപ്പോകില്ല. ഒരുമയാണ് ഇന്ത്യയുടെ കരുത്തെന്നും പ്രധാനമന്ത്രി പറഞ്ഞു.
റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ പങ്കെടുത്ത എന്‍സിസി കേഡറ്റുകളോട് സംവദിക്കുകയായിരുന്നു നരേന്ദ്രമോദി. ഐക്യത്തിന്റെ മന്ത്രമാണ് ഇന്ത്യയുടെ കരുത്ത്. രാജ്യം പുരോഗതിയാര്ജ്ജിക്കുന്നത് അതുവഴിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിബിസി ഡോക്യുമെന്ററി വിവാദങ്ങള്‍ക്കിടെയാണ് മോദിയുടെ പരാമര്‍ശം.
ലോകം മുഴുവന്‍ ഇന്ത്യയെ ഉറ്റു നോക്കുന്നതിനു കാരണം നമ്മുടെ രാജ്യത്തെ യുവതലമുറയാണ്. യുവതലമുറയ്ക്ക് ഉപകാരപ്രദമാകുന്ന നിരവധി ഡിജിറ്റല്‍ സംരംഭങ്ങളും സ്റ്റാര്‍ട്ടപ്പുകളും കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചു. ഇത് ഇന്ത്യന്‍ യുവതയ്ക്ക് അവസരങ്ങളുടെ കാലഘട്ടമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യ യുവതലമുറയ്ക്ക് പ്രതിരോധ വകുപ്പിലുള്‍പ്പടെ നിരവധി അവസരങ്ങളാണ് ഒരുക്കുന്നത്. കഴിഞ്ഞ എട്ടു വര്‍ഷങ്ങളില്‍ പ്രതിരോധ മേഖലയിലുള്ള വനിതകളുടെ എണ്ണം ഇരട്ടിയായി. സ്ത്രീകള്‍ക്ക് നിരവധി അവസരങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ ഒരുക്കുന്നത്. ഇന്ത്യയുടെ വളര്‍ച്ചയുടെ സമയം വന്നെത്തിയതായി വ്യക്തമാണെന്നും മോദി പറഞ്ഞു.
The post രാജ്യത്ത് ഭിന്നത ഉണ്ടാക്കാനുള്ള പല ശ്രമങ്ങളും നടക്കുന്നു: പ്രധാനമന്ത്രി. appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]