

പട്ന: ബിഹാറിലെ ബെഗുസരായിൽ നടന്ന ബോംബ് സ്ഫോടനത്തിൽ ആറ് കുട്ടികൾക്ക് പരിക്കേറ്റു. പരിക്കേറ്റ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാകോടി പോലീസ് സ്റ്റേഷൻ പരിധിയിലെ പഹ്സാര ഗ്രാമത്തിലായിരുന്നു സംഭവം.
അടഞ്ഞു കിടന്ന ആളൊഴിഞ്ഞ വീട്ടിലേക്ക് പന്ത് പോയതോടെ, അതെടുക്കാൻ പോയ കുട്ടിയെ ഏറെ നേരമായിട്ടും കണ്ടില്ല. തുടർന്ന് മറ്റ് കുട്ടികൾ അകത്തേക്ക് കടക്കാൻ തുടങ്ങുമ്പോഴായിരുന്നു. കൈയിൽ അജ്ഞാത വസ്തുവുമായി കുട്ടി പുറത്തേക്ക് വന്നത്.
മറ്റുള്ള കുട്ടികൾക്ക് മുന്നിൽ വെച്ച് അജ്ഞാത വസ്തു തുറക്കാൻ തുടങ്ങവെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറുക്കുകയായിരുന്നു. ഇതോടെ മറ്റ് കുട്ടികൾക്കും ഗുരുതരമായി പരിക്കേറ്റു.
സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്. അജ്ഞാത വസ്തു ലഭിച്ച വീട് പൂട്ടി സീൽ ചെയ്തു. ബോംബ് സ്ക്വാഡ് സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തി.