

ഷക്കൂര്‍ബസ്തി മഥുര മെമു പ്ലാറ്റ്ഫോമിലിടിച്ച് പ്ലാറ്റ്ഫോം തകര്‍ന്നു. ഡ്രൈവിങ് കാബിലെ ഒരു സഹായി മദ്യപിച്ചെത്തി ബാഗ് ആക്സിലേറ്റര്‍ സ്വിച്ചിനു മുകളില്‍ വച്ചതാണ് അപകടത്തിന് കാരണമായത്.
മദ്യപിച്ചെത്തിയ സഹായി ഡ്രൈവിങ് കാബില്‍ എത്തുന്നതും സ്വന്തം ബാഗ് അലക്ഷ്യമായി എഞ്ചിന്റെയടുത്ത് വയ്ക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് അപകടത്തിന് പിന്നിലെ കാരണം മനസ്സിലായത്. ട്രെയിനിന്റെ എഞ്ചിന് തട്ടി പ്ലാറ്റ്ഫോമിന്റെ ഒരുഭാഗവും വൈദ്യുതത്തൂണും തകര്‍ന്നു. പ്ലാറ്റ്ഫോമില്‍ കയറി വൈദ്യുതി തൂണില്‍ ഇടിച്ചതിന് ശേഷമാണ് ട്രെയിന്‍ നിന്നത്.
ഒരു സ്ത്രീക്ക് വൈദ്യുതാഘാതമേറ്റെന്നും പ്രാഥമിക ചികിത്സ നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട് ഷക്കൂര്‍ ബസ്തിയില്‍ നിന്നായിരുന്നു ട്രെയിന്‍ പുറപ്പെട്ടത്. അപകടത്തിന് മുന്‍പ് എല്ലാ യാത്രക്കാരും ട്രെയിനില്‍ നിന്ന് ഇറങ്ങിയിരുന്നു. സംഭവത്തില്‍ റെയില്‍വേ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്. ചൊവാഴ്ച രാത്രി 10.49 ഓടെ ട്രെയിന്‍ മധുര ജങ്ഷനില്‍ എത്തിയതായി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ഒരു സ്ത്രീക്ക് വൈദ്യുതാഘാതമേറ്റെന്നും പ്രാഥമിക ചികിത്സ നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്.
സച്ചിനെ അന്വേഷണത്തിന് ശേഷം സസ്പെന്‍ഡ് ചെയ്തു
സച്ചിന് എന്ന സഹായിയാണ് മദ്യപിച്ച് തുടര്‍ച്ചയായി ഫോണില്‍ നോക്കി ശ്രദ്ധയില്ലാതെ ബാഗ് ആക്സിലേറ്റര്‍ സ്വിച്ചിനു മുകളില്‍ വച്ചത്. ശേഷം ട്രെയിന്‍ സ്റ്റാര്‍ട്ട് ആക്കിയപ്പോഴാണ് പ്ലാറ്റ്ഫോമിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ആറംഗ സംഘം തയാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അറ്റകുറ്റപ്പണിയുമായി സംബന്ധിച്ച് സച്ചിനുള്‍പ്പടെ അഞ്ച് പേരായിരുന്നു അപകടം നടക്കുന്ന സമയത്ത് ട്രെയിനിലുണ്ടായിരുന്നത്. സച്ചിനെ അന്വേഷണത്തിന് ശേഷം സസ്പെന്‍ഡ് ചെയ്തു.
This is how the Mathura train climbed up.. cctv footage from the driving cab. https://t.co/nB7iwBNdqc pic.twitter.com/gZCMRiGmSR— Rajendra B. Aklekar (@rajtoday) September 27, 2023
ഡ്രൈവിങ് ട്രയിലര്‍ കോച്ചിന്റെ താക്കോല്‍ എടുക്കാനായി ഒന്നാമത്തെ ടെക്നീഷ്യന് ഹര്മന് സിങ് ആണ് സച്ചിനെ പറഞ്ഞയച്ചത്. പിന്നീട് നടത്തിയ പരിശോധനയില്‍ സച്ചിന് മദ്യപിച്ചതായി കണ്ടെത്തുകയായിരുന്നു.