
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ചന്ദ്രനെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന വിചിത്ര ആവശ്യവുമായി ഹിന്ദു മഹാസഭ ദേശീയ പ്രസിഡന്റ് സ്വാമി ചക്രപാണി മഹാരാജ്.ചാന്ദ്രയാൻ 3 പേടകം ഇറങ്ങിയ സ്ഥലം ചന്ദ്രന്റെ തലസ്ഥാനമായി പ്രഖ്യാപിക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. മറ്റ് മതങ്ങള്‍ക്കും രാഷ്ട്രങ്ങള്ക്കുംമുമ്ബ് ചന്ദ്രന്റെ ഉടമസ്ഥാവകാശം ഇന്ത്യ കൈക്കലാക്കണം.
ഒരു തീവ്രവാദിയും ചന്ദ്രനില്‍ എത്താതിരിക്കാൻ ഇന്ത്യൻ സര്‍ക്കാര്‍ വേഗത്തില്‍ നടപടിയെടുക്കണമെന്ന് സമൂഹമാധ്യമത്തില്‍ ഒരു വീഡിയോ പങ്കുവച്ചുകൊണ്ട് ചക്രപാണി മഹാരാജ് പറഞ്ഞു.യുക്തിക്ക് നിരക്കാത്ത അഭിപ്രായപ്രകടനങ്ങള്‍ ഇതിനുമുമ്ബും നടത്തി കുപ്രസിദ്ധനായ വ്യക്തിയാണ് ചക്രപാണി മഹാരാജ്.
കൊറോണ വ്യാപനത്തില്‍നിന്ന് രക്ഷനേടാൻ 2020ല്‍ ഹിന്ദു മഹാസഭ ഡല്‍ഹിയില്‍ ഗോമൂത്ര പാര്‍ടി സംഘടിപ്പിച്ചപ്പോള്‍ അതിന് നേതൃത്വം നല്‍കിയത് ചക്രപാണി മഹാരാജാണ്. മൃഗങ്ങളെ കൊന്നുതിന്നുന്ന ആളുകള്‍ കാരണമാണ് കൊറോണ വൈറസ് പരന്നതെന്നും ഇയാള്‍ അഭിപ്രായപ്പെട്ടിരുന്നു.
2018ല്‍ കേരളം പ്രളയക്കെടുതിയില്‍ വലഞ്ഞപ്പോള്‍, ബീഫ് കഴിക്കുന്ന കേരളീയര്‍ക്ക് ഒരു സഹായവും ലഭിക്കരുതെന്ന് ഇയാള്‍ പറഞ്ഞത് ഏറെ വിവാദമായിരുന്നു.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net