
കാബൂൾ ; അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിലേറിയതു മുതൽ, ഇസ്ലാമിക ഭരണകൂടം ശരീഅത്ത് നിയമങ്ങൾക്ക് അനുസൃതമല്ലെന്ന് കരുതുന്ന എന്തിനും ചില നിരോധനങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. കഴുത്തിൽ ടൈ കെട്ടുന്നതിൽ പോലും താലിബാൻ ആശങ്ക ഉയർത്തുകയാണിപ്പോൾ . ടൈ എന്നാൽ ക്രിസ്ത്യൻ കുരിശ് പോലെയാണെന്നും ശരീയത്ത് പിന്തുടരുന്ന രാജ്യത്ത് ഇത് പൂർണ്ണമായും നിരോധിക്കണമെന്നുമാണ് ഡിപ്പാർട്ട്മെന്റ് ഇൻവിറ്റേഷൻ ആൻഡ് ഗൈഡൻസ് ഡയറക്ടറേറ്റിന്റെ മേധാവി മുഹമ്മദ് ഹാഷിം ഷഹീദ് വോർ പറയുന്നത് .
“ഞാൻ ആശുപത്രികളിലും മറ്റ് സ്ഥലങ്ങളിലും പോകുമ്പോൾ, ഒരു അഫ്ഗാൻ മുസ്ലീം എഞ്ചിനീയറോ ഡോക്ടറോ ചിലപ്പോൾ കഴുത്തിൽ ടൈ ധരിക്കുന്നു, അത് ക്രിസ്ത്യാനികളുടെ കുരിശിനു തുല്യമാണ് . ഈ ക്രിസ്ത്യൻ കുരിശ് നശിപ്പിക്കാൻ ഇസ്ലാമിക ശരീയഅത്ത് മുസ്ലീങ്ങളോട് കൽപ്പിക്കുന്നു. എന്താണ് ടൈ? അത് കുരിശാണ്. കുരിശ് ഇതുപോലെ കാണപ്പെടുന്നു. നിങ്ങൾ അത് തകർത്ത് ഉന്മൂലനം ചെയ്യണമെന്നാണ് ശരീഅത്തിൽ കൽപ്പന ചെയ്തിരിക്കുന്നത്, ” മുഹമ്മദ് ഹാഷിം ഷഹീദ് വോർ പറയുന്നു .
കഴിഞ്ഞ വർഷം ഏപ്രിലിൽ സ്കൂൾ അദ്ധ്യാപകരോടും വിദ്യാർത്ഥികളോടും ടൈ കെട്ടരുതെന്ന് താലിബാൻ നിർദ്ദേശിച്ചതായും റിപ്പോർട്ട് ഉണ്ട് . സ്കൂളുകളിൽ ടൈയ്ക്ക് നിരോധനം ഉണ്ടെന്ന് താലിബാൻ വിദ്യാഭ്യാസ മന്ത്രാലയ വക്താവ് അയാസ് അഹമ്മദ് റയാൻ സ്ഥിരീകരിച്ചു. മാത്രമല്ല മുസ്ലീങ്ങൾക്ക് ആധുനിക വിദ്യാഭ്യാസം നിർബന്ധമല്ല, എന്നാൽ മത വിദ്യാഭ്യാസം നിർബന്ധമാണെന്നും അഫ്ഗാനികൾ അത് പഠിക്കേണ്ടതുണ്ടെന്നും മുഹമ്മദ് ഹാഷിം ഷഹീദ് വോർ പറഞ്ഞു.
എന്നാൽ, ഉന്നത വിദ്യാഭ്യാസ ഉപമന്ത്രി മുഹമ്മദ് താഹിർ അഹമ്മദി അദ്ദേഹത്തോട് വിയോജിച്ചു. ആധുനിക വിദ്യാഭ്യാസവും നിർബന്ധമാണെന്നും ഇസ്ലാമിക വിദ്യാഭ്യാസത്തിന് പുറമെ അഫ്ഗാനികൾ അത് പഠിക്കേണ്ടതുണ്ടെന്നും അതേ പരിപാടിയിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
The post ടൈ നിരോധിക്കണം , അത് ക്രിസ്ത്യാനികളുടെ കുരിശാണ് : മുസ്ലീങ്ങൾക്ക് ആധുനിക വിദ്യാഭ്യാസമല്ല മത വിദ്യാഭ്യാസമാണ് വേണ്ടതെന്നും താലിബാൻ appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]