
ഏക സിവില്‍കോഡിനും മണിപ്പൂരിലെ ആക്രമണങ്ങള്‍ക്കും എതിരായ യു.ഡി.എഫ് ബഹുസ്വരതാ സംഗമം ഇന്ന്. രാവിലെ 10ന് തിരുവനന്തപുരം നാലാഞ്ചിറ ഗിരിദീപം ഓഡിറ്റോറിയത്തിലാണ് സംഗമം. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അധ്യക്ഷനാകും.
യു.ഡി.എഫ് ഘടകകക്ഷി നേതാക്കള്‍, വിവിധ സാമുദായിക സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. യു.ഡി.എഫ് നേതാക്കളായ കെ. സുധാകരൻ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി.ജെ ജോസഫ്, പി.കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല തുടങ്ങിയവർ സംസാരിക്കും.
ഇതിന് തുടര്‍ച്ചയായി ആഗസ്റ്റ് ആദ്യവാരം സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും ബഹുസ്വരതാ സംഗമങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ മണിപ്പൂർ അക്രമത്തിനെതിരെ ഓഗസ്റ്റ് മൂന്നിന് രാജ്ഭവനു മുന്നിൽ പ്രതിഷേധവും സംഘടിപ്പിക്കും.
The post ഏക സിവില്‍കോഡ്, മണിപ്പൂർ സംഘർഷം; യു.ഡി.എഫ് ബഹുസ്വരതാ സംഗമം ഇന്ന്<br> appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]