
ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ വിമർശച്ചെന്നാരോപിച്ച് ബിജെപി പ്രവർത്തകയെ അറസ്റ്റ് ചെയ്ത് കർണാടക പോലീസ്. ഉഡുപ്പിയിലെ സ്വകാര്യകോളേജിലുണ്ടായ മൊബൈൽ ഫോൺ വിവാദം സർക്കാർ നിസാരവത്കരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി രംഗത്ത് വന്നിരുന്നു. എന്നാൽ സംഭവം ബിജെപി രാഷ്ട്രീയമുതലെടുപ്പിനായി ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് കർണാടക കോൺഗ്രസ് ട്വീറ്റ് പങ്കുവെച്ചിരുന്നു. ഇതിന് മറുപടിയായു ബിജെപി പ്രവർത്തക ശകുന്തള സമൂഹമാദ്ധ്യമങ്ങളിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികാര നടപടിയുമായി സിദ്ധരാമയ്യ പോലീസ് ശകുന്തളയെ അറസ്റ്റ് ചെയ്തത്.
ഉഡുപ്പിയിലെ സ്വകാര്യ കോളേജിൽ പെൺകുട്ടികളുടെ ടോയ് ലെറ്റിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് സഹപാഠിയുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് കോളേജധികൃതർ വിവരം പോലീസിൽ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ സംഭവത്തിൽ മൂന്ന് വിദ്യാർഥിനികളെ സസ്പെൻഡ് ചെയ്തെങ്കിലും സംഭവത്തെ നിസാരവത്ക്കരിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. കോളേജുകളിൽ ഫോൺ ദുരുപയോഗിക്കപ്പെടുന്നുവെന്ന വിമർശനവും ഉയർന്നിരുന്നു.
ഇതിനെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. ഇതൊരു നിസാരസംഭവമാണെന്നും സുഹൃത്തുക്കൾക്കിടയിലുണ്ടായ തമാശ മാത്രമാണെന്നും ഇതിനെ രാഷ്ട്രീയവത്ക്കരിക്കേണ്ടതില്ലെന്നുമാണ് സംസ്ഥാനത്തെ ആഭ്യന്തരമന്ത്രി ഡോ. ജി പരമേശ്വര പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് കർണാടക കോൺഗ്രസ് ട്വിറ്ററിൽ പോസ്റ്റ് പങ്കുവെച്ചത്.
The post ബിജെപി പ്രവർത്തകയ്ക്ക് നേരെ പ്രതികാര നടപടിയുമായി കോൺഗ്രസ്; സിദ്ധരാമയ്യയ്ക്ക് മറുപടി നൽകിയ ശകുന്തളയെ അറസ്റ്റ് ചെയ്ത് കർണാടക പോലീസ് appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]