
മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലില്‍ ശൈശവ വിവാഹത്തിനും വില്‍പ്പനയ്ക്കും അഞ്ച് പേരെ അറസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു.
ജൂണ്‍ 27 ന് ഭോപ്പാലിനടുത്തുള്ള ഗുനാഗ പോലീസ് സ്റ്റേഷന് പരിധിയിലെ ഒരു ഗ്രാമത്തില്‍ 12 വയസ്സുള്ള ആദിവാസി പെണ്‍കുട്ടിയെ 27 കാരനുമായുള്ള വിവാഹം വനിതാ ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിഞ്ഞതിനെ തുടര്‍ന്നാണ് തടയാനായത്.
പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ 40,000 രൂപയ്ക്ക് പെണ്‍കുട്ടിയെ വിറ്റ് 20,000 രൂപ അഡ്വാന്‍സ് കൈപ്പറ്റിയതായും ബാക്കി തുക വിവാഹശേഷം അവര്‍ക്ക് കൈമാറാമെന്നുമായിരുന്നു കരാര്‍. വിവരം ലഭിച്ച് സ്ഥലത്തെത്തിയ പോലീസ്അന്വേഷണത്തില്‍ പെണ്‍കുട്ടിക്ക് 12 വയസ്സും അവള് വിവാഹം കഴിക്കുന്നയാള്‍ക്ക് 27 വയസ്സും ആണെന്ന് കണ്ടെത്തി.
40,000 രൂപയ്ക്ക് മാതാപിതാക്കള്‍ തന്റെ വിവാഹം നിശ്ചയിച്ചിരുന്നതായും അവര്‍ തന്റെ പ്രതിഷേധം തള്ളിക്കളഞ്ഞതായും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും ബ്രോക്കര്‍മാരായി പ്രവര്‍ത്തിച്ചവര്‍ക്കെതിരെയും കേസില്‍ പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ കേസെടുക്കുമെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]