
സ്വന്തം ലേഖകൻ
ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പൽ കന്നി യാത്രയ്ക്ക് ഒരുങ്ങി. 2024 ജനുവരി 27 നാണ് ഐക്കൺ ഓഫ് ദി സീസ് എന്നറിയപ്പെടുന്ന കപ്പലിന്റെ ആദ്യ യാത്ര ആരംഭിക്കുന്നത്. ഫിൻലൻഡിലെ മേയർ ടർക്കു കപ്പൽശാലയിൽ നിർമിച്ച ക്രൂയിസ് കപ്പൽ യൂറോപ്യൻ കടൽ പരീക്ഷണങ്ങളുടെ ആദ്യ റൗണ്ട് ഇതിനകം പൂർത്തിയാക്കി കഴിഞ്ഞു.
450 -ലധികം വിദഗ്ധരങ്ങുന്ന സംഘം കപ്പലിന്റെ പ്രധാന എഞ്ചിനുകൾ, വില്ലുകൾ, പ്രൊപ്പല്ലറുകൾ, ശബ്ദം, വൈബ്രേഷൻ നിലകൾ എന്നിവയിൽ പരിശോധനകൾ നടത്തി സുരക്ഷ ഉറപ്പാക്കി കഴിഞ്ഞു. ഈ വർഷാവസാനം നടക്കാനിരിക്കുന്ന രണ്ടാമത്തെ കടൽ പരീക്ഷണത്തിന് കപ്പലിനെ സജ്ജമാക്കുന്നതിനാണ് ഈ വിദഗ്ധ പരിശോധനകൾ നടപ്പിലാക്കിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിവിധ മേഖലകളിൽ വിദഗ്ധരായ രണ്ടായിരത്തോളം മറ്റ് സ്പെഷ്യലിസ്റ്റുകളും കപ്പലിൽ പരിശോധന നടത്തി.
ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പൽ എന്ന പദവി നേടിയെടുത്ത ഐക്കൺ ഓഫ് ദി സീസ് കപ്പലിന് 1,200 അടിയോളം നീളവും 2,50,800 ടൺ ഭാരവുമുണ്ട്. ഒരേ സമയം 5610 മുതല്‍ 7600 വരെയാളുകള്‍ക്ക് ഈ ആഡംബര കപ്പലില്‍ യാത്ര ചെയ്യാം. അവധിക്കാല ആഘോഷങ്ങൾ മികവുറ്റതാക്കാൻ ഇതിലും നല്ല ഒരിടമില്ലെന്നാണ് റോയൽ കരീബിയൻ ഇൻറർനാഷണൽ പത്രക്കുറിപ്പിൽ അവകാശപ്പെട്ടത്.
റിസോർട്ട് ഗെറ്റ് എവേ മുതൽ ബീച്ച് എസ്കേപ്പ്, തീം പാർക്ക്, അമ്യൂസ്മെന്റ് പാർക്ക് എന്നിവ വരെ കപ്പലിലുണ്ടാകും. കൂടാതെ ആഡംബര ഭക്ഷണം കഴിക്കുന്നതിനുള്ള ലക്ഷ്വറി റെസ്റ്റോറന്റുകളുടെ നിരയും ബാറുകളും പബ്ബുകളും അടങ്ങുന്ന നാൽപതിലധികം കേന്ദ്രങ്ങളും കപ്പലിലുണ്ടെന്നാണ് പത്രക്കുറിപ്പിൽ പറയുന്നത്. മിയാമിയിൽ നിന്ന് ആരംഭിക്കുന്ന കപ്പലിന്റെ ആദ്യ യാത്ര ഒരു വർഷം നീണ്ടു നിൽക്കുന്നതാണ്. അതേ സമയം റോയല്‍ കരീബിയന്റെ കീഴില്‍ ‘ഉട്ടോപ്യ ഓഫ് ദി സീസ്’ എന്ന പേരില്‍ 2024 ഓടെ മറ്റൊരു ക്രീയിസ് ഷിപ്പ് കൂടി പുറത്തിറങ്ങാനുള്ള ഒരുക്കങ്ങളും നടക്കുന്നു. വണ്ടര്‍ ഓഫ് ദി സീസ് ആണ് ഇതിന് മുമ്പ് റോയല്‍ കരീബിയന്‍ പുറത്തിറക്കിയ ആഡംബര കപ്പല്‍.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]