
ഡല്‍ഹിയില്‍ വീണ്ടും കൂട്ടമാനഭംഗം. ഷഹബാദ് ഡയറി ഏരിയയില്‍ 16 വയസുകാരി കൂട്ടബലാത്സംഗത്തിനിരയായി.
കേസില്‍ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാളെ കൂടി പിടികൂടാനുണ്ട്.
സുഹൃത്തിനൊപ്പം പാര്‍ക്കിലെത്തിയ പെണ്‍കുട്ടിയാണ് പീഡിപ്പിക്കപ്പെട്ടത്.
കൃത്യം നടത്തിയ ശേഷം പ്രതികള്‍ സ്ഥലത്തുനിന്നും രക്ഷപ്പെട്ടു. പെണ്‍കുട്ടിയുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും ഇതുവരെ കണ്ടെത്തിയിട്ടില്ല.
പിടിയിലായ പ്രതികള്‍ക്ക് ഇരയെയോ സുഹൃത്തിനെയോ നേരത്തെ അറിയാമായിരുന്നോ എന്നറിയാനുള്ള ശ്രമത്തിലാണ് പോലീസ്.
സംഭവത്തില്‍ പരാതി ലഭിച്ചയുടന്‍ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376 ഡി (കൂട്ടബലാത്സംഗം), കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്നുള്ള സംരക്ഷണം (പോക്സോ) എന്നിവ ഉള്‍പ്പെടെയുള്ള മൂന്ന് വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
The post ഡല്‍ഹിയില്‍ 16 കാരി കൂട്ടബലാത്സംഗത്തിനിരയായി appeared first on Navakerala News. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]