സ്വന്തം ലേഖിക തിരുവനന്തപുരം: ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിലെ ആന ശ്രീകണ്ഠേശ്വരം ശിവകുമാര്‍ ചരിഞ്ഞു. ഇന്ന് രാവിലെയായിരുന്നു അന്ത്യം.
70വയസായിരുന്നു. ഏറെ നാളായി ആനയ്ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു.
രണ്ട് മാസം മുൻപ് ആന കിടന്ന് സ്ഥലത്ത് നിന്നു എഴുന്നേല്ക്കാൻ കഴിയാതെ വീണു പോയി. അന്ന് ക്രെയിൻ ഉപയോഗിച്ചാണ് ആനയെ ഉയര്‍ത്തിയത്.
അതിന് ശേഷം ചികിത്സയിലായിരുന്നു. 46 വര്‍ഷം മുൻപാണ് ആനയെ നടക്കിരുത്തിയത്.
പിന്നീട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആനയായി. തിരുവനന്തപുരത്തെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും എഴുന്നള്ളിപ്പിന് എത്തിച്ചിരുന്നു.
The post തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആന ശ്രീകണ്ഠേശ്വരം ശിവകുമാര്‍ ചരിഞ്ഞു appeared first on Third Eye News Live. source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

