
ആരോഗ്യമേഖലയിലെ പ്രൊഫഷണലുകള്‍ക്കായി യുകെയില്‍ അവസരങ്ങള്‍. ഇതിന്റെ ഭാഗമായി നോര്‍ക്ക റൂട്ട്സും യു.കെയിലെ പ്രമുഖ NHS ട്രസ്റ്റുമായി ചേര്‍ന്ന് സംഘടിപ്പിച്ചു വരുന്ന ‘ടാലന്റ് മൊബിലിറ്റി ഡ്രൈവ്’ പുരോഗമിക്കുന്നു.
ഇതുവഴി നഴ്സുമാര്‍ക്കും ഓപ്പറേഷന് ഡിപ്പാര്‍ട്ടമെന്റ് പ്രാക്റ്റീഷണര്‍മാര്‍ക്കും (ODP) നിരവധി അവസരങ്ങള്‍ ലഭ്യമാണ്. എല്ലാ ആഴ്ചയിലും യു.കെ യിലെ തൊഴില്‍ദാതാക്കളുമായി ഇന്റര്‍വ്യൂ ഇതിലൂടെ നടത്തിവരുന്നുണ്ട്.
ജനറല്‍ മെഡിക്കല്‍ & സര്‍ജിക്കല്‍ നഴ്സ് തസ്തികയിലേക്ക് (ബിഎസ്സി) കഴിഞ്ഞ 3 വര്‍ഷത്തിനുള്ളില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും തീയറ്റര്‍ നഴ്സ് (ബിഎസ്സി) കഴിഞ്ഞ 2 വര്‍ഷത്തിനുള്ളില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം / മെന്റല്‍ ഹെല്‍ത്ത് നഴ്സ് (ബിഎസ്സി) നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന് കഴിഞ്ഞു സൈക്യാട്രി വാര്‍ഡില്‍ കുറഞ്ഞത് 6 മാസത്തെ പ്രവൃത്തി പരിചയം ആണ് വേണ്ടത്.
ബിരുദമോ ഡിപ്ലോമയോ വിദ്യാഭ്യാസ യോഗ്യതയും, IELTS/ OET യു.കെ സ്കോറുമുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. IELTS /OET ഇല്ലാത്ത ഉദ്യോഗാര്‍ത്ഥികള്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ കണ്ടീഷണല്‍ ഓഫര്‍ ലെറ്റര്‍ നല്‍കുന്നതും 6 മാസത്തിനകം OET /IELTS പാസാവേണ്ടതുമാണ്. മിഡൈ്വഫ് തസ്തികയിലേക്ക് അപേക്ഷിക്കുന്ന നഴ്സുമാര്‍ക്ക് നഴ്സിംഗ് ഡിപ്ലോമ 2 വര്‍ഷത്തിനകം പൂര്‍ത്തിയായവരാണെങ്കില്‍ പ്രവൃത്തിപരിചയം ആവശ്യമില്ല. അല്ലെങ്കില്‍ കഴിഞ്ഞ 3 വര്‍ഷത്തിനുള്ളില്‍ 1 വര്‍ഷം മിഡൈ്വഫ്റി പ്രവൃത്തിപരിചയം ഉണ്ടാവേണ്ടതാണ്.
ഓപ്പറേഷന് ഡിപ്പാര്‍ട്ടമെന്റ് പ്രാക്റ്റീഷണര്‍മാര്‍ക്കും (ODP )അപേക്ഷിക്കാവുന്നതാണ്. യോഗ്യത BSc/ ഡിപ്ലോമ ഇന്‍ ഓപ്പറേഷന് തിയറ്റര്‍ & അനസ്തേഷ്യ ടെക്നോളജിസ്റ്റ് അല്ലെങ്കില്‍ BSc അനസ്തേഷ്യ ടെക്നോളജിസ്റ്റ്. ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉണ്ടായിരിക്കണം. ഓപ്പറേഷന് ഡിപ്പാര്‍ട്മെന്റ് പ്രാക്റ്റീഷണര്മാര്ക്ക് ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം കൂടാതെ 7 .0 ല്‍ കുറയാത്ത അക്കാഡമിക് IELTS സ്കോര്‍ തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ നേടിയെടുക്കേണ്ടതുമാണ്.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്ഥിരം നിയമനം ആണ് ലഭ്യമാകുന്നത്. രജിസ്റ്റേര്‍ഡ് നഴ്സ് ആവുന്ന മുറയ്ക്ക് ബാന്‍ഡ് 5 പ്രകാരമുള്ള ശമ്ബളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. വിശദവിവരങ്ങള്‍ www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്സൈറ്റുകളില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്ബറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]