
തൃശൂര്‍: പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ ചാലക്കുടി നായരങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡൻഷ്യല്‍ സ്കൂളില്‍ മാനേജര്‍-കം-റസിഡന്റ് ട്യൂട്ടര്‍ തസ്തികയില്‍ വാക്ക്-ഇൻ-ഇൻറര്‍വ്യു നടത്തുന്നു.
നിശ്ചിത യോഗ്യതയുള്ള പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട വനിതകളായ ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷയും അസ്സല് സര്‍ട്ടിഫിക്കറ്റുകളും സഹിതം ജൂലൈ ആറിന് രാവിലെ 10 മണിക്ക് ചാലക്കുടി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ട്രൈബല്‍ ഡവലപ്പ്മെന്റ് ഓഫീസില്‍ ഹാജരാകേണ്ടതാണ്. ഹൈസ്കൂള്‍ ടീച്ചറുടെ യോഗ്യതയുള്ള പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 41 വയസ്. സ്ഥാപനത്തില്‍ താമസിക്കാൻ സമ്മതമുള്ളവര്‍ മാത്രം ഇൻറര്‍വ്യുവിന് എത്തിച്ചേര്‍ന്നാല്‍ മതിയാകും. ഫോണ്‍: 0480 2706100.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]