
ജോലി, കുട്ടികള്‍, സാമ്ബത്തിക പ്രതിസന്ധി അങ്ങനെ പല ഉത്തരവാദിത്വങ്ങള്‍ക്കിടയില്‍ നട്ടംതിരിയുകയാണ് ചെറുപ്പക്കാരായ പല മാതാപിതാക്കളും.
ഈ സമ്മര്‍ദ്ദത്തിനൊപ്പം വ്യായാമക്കുറവ്, മോശം ഭക്ഷണരീതി, ഉറക്കമില്ലായ്മ തുടങ്ങിയ ജീവിതരീതികളും ചേരുമ്ബോള്‍ ഹൃദയാരോഗ്യത്തെ ബാധിക്കും. ചെറുപ്പത്തിലെ അമ്മയും അച്ഛനുമായതിന്റെ ഉത്തരവാദിത്തങ്ങളും വെല്ലുവിളികളും പലപ്പോഴും കാര്യമായ സമ്മര്‍ദ്ദം ഉണ്ടാക്കിയേക്കാം. ഇത് ചില സന്ദര്‍ഭങ്ങളില്‍ ഹൃദ്രോഗത്തിനും ഹൃദയാഘാതത്തിനുമൊക്കെയുള്ള സാധ്യത കൂട്ടുന്നതാണ്.
ഈ സമ്മര്‍ദ്ദത്തിന് പിന്നിലെ കാരണങ്ങള്‍
കുറ്റബോധം – അണുകുടുംബങ്ങളിലേക്കുള്ള സാമൂഹിക മാറ്റത്തിന് പല നല്ലവശങ്ങളും ഇണ്ടെങ്കിലും അതിന്റേതായ വെല്ലുവിളികളും ഉണ്ട്. പ്രായമായ മാതാപിതാക്കളെ കെയര്‍ ഹോം പോലെയുള്ള ഇടങ്ങിയില് ആക്കിയതിന്റെ കുറ്റബോധം ഈ സമയം മനസ്സിനെ കീഴടക്കിയേക്കാം. ഇത് മനസ്സാക്ഷിയെ കടിച്ചുകീറുന്നതുപോലെ അനുഭവപ്പെട്ടെന്നുവരും. ഇതിനൊപ്പം ജോലി, രക്ഷിതാക്കളെന്ന ഉത്തരവാദിത്വം, സാമ്ബത്തിക ബാധ്യതകള്‍, വ്യക്തിപരമായ ആവശ്യങ്ങള്‍ എന്നിവയെല്ലാം ചേരുമ്ബോള്‍ അത് ചില സന്ദര്‍ഭങ്ങളില്‍ ജീവന് തന്നെ ഭീഷണിയാകും. കുടുംബം, ബന്ധുക്കള്‍, സുഹൃത്തുക്കള്‍ തുടങ്ങിയ പ്രിയപ്പെട്ട ആളുകളുമായി നല്ല ബന്ധം നിലനിര്‍ത്തുന്നത് ഈ സാഹചര്യം ഒഴിവാക്കാൻ സഹായിക്കും.
അനാവശ്യ മത്സരം – സ്വന്തം കഴിവിന്റെയും വ്യക്തിത്വത്തിന്റെയും മൂല്യം കണക്കാക്കുന്നതിന് പകരം കൂടുതല്‍ പേരും മറ്റുള്ളവരുടെ സാമ്ബത്തിക ശേഷിക്കൊപ്പമെത്താനും സക്സസിന്റെ സാമൂഹിക മാനദണ്ഡങ്ങള്‍ കീഴടക്കാനുമുള്ള പ്രയത്നത്തിലാണ്. ഇത് മീനിനോട് മരം കയറാൻ പറയുന്നത് പോലെയാണെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ഇതുവഴി സമ്മര്‍ദ്ദം കൂടുമെന്നല്ലാതെ മറ്റ് പ്രയോജനങ്ങളൊന്നും നിങ്ങളെ തേടിവരില്ല. അമിതമായ സമ്മര്‍ദം സ്ട്രെസ് ഹോര്‍മോണുകള്‍ റിലീസ് ചെയ്യാൻ കാരണമാകും. ഇത് ദീര്‍ഘനേരം തുടര്‍ന്നാല്‍ രക്തസമ്മര്‍ദ്ദം, ഹൃദയമിടിപ്പ് എന്നിവ വര്‍ദ്ധിക്കാനും രക്തക്കുഴലുകള്‍ക്കുള്ളില്‍ വീക്കമുണ്ടാകാനും ഇടയുണ്ട്. വിജയത്തിന് നിങ്ങളുടെ സ്വന്തം മാനദണ്ഡങ്ങള്‍ നിര്‍വചിക്കുകയാണ് ഈ സാഹചര്യത്തെ മറികടക്കാൻ നിങ്ങളെ സഹായിക്കുക. കാടുകയറിയുള്ള ചിന്ത ഒഴിവാക്കാൻ ഇഷ്ടമുള്ള വിനോദങ്ങളില്‍ ഏര്‍പ്പെട്ട് മനസ്സിനെ മറ്റ് ചിന്തകളില്‍ നിന്ന് അകറ്റിനിര്‍ത്താൻ ശ്രദ്ധിക്കാം.
പിന്തുണയ്ക്കാൻ ആളുകള്‍ ഇല്ല – നഗരങ്ങളിലൊക്കെ താമസിക്കുന്നവര്‍ക്ക് തൊട്ടടുത്ത് താമസിക്കുന്നത് ആരാണെന്ന് പോലും അറിയണമെന്നില്ല. നാട്ടുമ്ബുറങ്ങളിലെ നിഷ്കളങ്കമായ അയല്പ്പക്കബന്ധങ്ങളും കുട്ടികള്‍ ഒന്നിച്ച് കളിച്ചുവളരുന്ന സുന്ദരമായ കുട്ടിക്കാലവുമൊക്കം പഴങ്കഥയായിക്കൊണ്ടിരിക്കുകയാണ്. ഒന്നിച്ചുള്ള യാത്രകളും ആഘോഷ ദിവസങ്ങള്‍ ഒരുമിച്ച് ചിലവിടുന്ന രീതിയുമൊക്കെ ഇപ്പോള്‍ മാറിക്കഴിഞ്ഞു. മുന്നോട്ടുപോകാൻ ആകര്‍ഷകമായ എന്തെങ്കിലും ഉണ്ടെന്നത് നമ്മുടെ മാനസികാരോഗ്യത്തെ വലിയ രീതിയില്‍ പിന്തുണയ്ക്കും. ഏപ്പോഴും ചേര്‍ത്തുനിര്‍ത്താൻ ഒരു പറ്റം സുഹൃത്തുക്കളുണ്ടാകുന്നത് വലിയ ആശ്വാസം നല്‍കും. ഇത് ഏകാന്തതയും ഒറ്റപ്പെടലും ഒഴിവാക്കും.
മോശം ഭക്ഷണരീതിയും ജീവിതക്രമവും – അച്ഛനും അമ്മയും ഒരുപോലെ തിരക്കിലാണെങ്കില്‍ പിന്നെ ഭക്ഷണത്തില്‍ ശ്രദ്ധിക്കാനൊക്കെ എവിടെ സമയം. ഓണ്‍ലൈൻ വഴി ഓര്‍ഡര്‍ ചെയ്തും പാക്കറ്റില്‍ കിട്ടുന്ന ഭക്ഷണം കഴിച്ചുമൊക്കെയാണ് പലരും ഓരോ ദിവസവും പിന്നിടുന്നത്. ചിലര്‍ക്കാകട്ടെ സമയത്തിന് ഭക്ഷണം കഴിക്കാൻ പോലും കഴിയാറില്ല. ഇത് പോഷകങ്ങള്‍ കുറയാനും ദഹനപ്രശ്നങ്ങള്‍ ഉണ്ടാകാനുമൊക്കെ കാരണമാകും. കുടലിന്റെ ആരോഗ്യം മോശമാകുന്നത് മനസ്സിനും ശരീരത്തിനും പല സങ്കീര്‍ണതകള്‍ക്കും കാരണമാകും. ഇതിനൊപ്പം വ്യായാമത്തുനും സ്വന്തം കാര്യങ്ങളില്‍ സമയം ചിലവിടാനും കഴിയാതെവരുന്നതും തിരിച്ചടിയാകും. ഫിറ്റ്നസ് ഗ്രൂപ്പുകളില്‍ അംഗമാകുന്നതും യോഗ, ജിം തുടങ്ങിയ പുതിയ ശീലങ്ങളിലേക്ക് കടക്കുന്നതും മാറ്റമുണ്ടാക്കിയേക്കാം. വീട്ടില്‍ ഭക്ഷണം സ്വന്തമായി ഉണ്ടാക്കി കഴിക്കാനും മറക്കണ്ട.
പഴവും പച്ചക്കറിയുമൊക്കെ പോര്‍ഷൻ സൈസ് നോക്കണോ? എങ്ങനെ അളക്കും?, അറിയാം
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]