
അഹമ്മദാബാദ്: സൂര്യന് കത്തി നിന്ന പകലിന് ശേഷം മുന്‍ നിശ്ചയിച്ച പ്രകാരം വൈകിട്ട് ഏഴ് മണിക്ക് തന്നെ അഹമ്മദാബാദില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ്-ഗുജറാത്ത് ടൈറ്റന്‍സ് ഐപിഎല്‍ 2023 കലാശപ്പോരിന് ടോസ് വീണിരിക്കുകയാണ്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ടോസ് നേടിയ സിഎസ്കെ നായകന് എം എസ് ധോണി ബൗളിംഗ് തെരഞ്ഞെടുത്തു. കൃത്യം ഏഴരയ്ക്ക് മത്സരം ആരംഭിക്കാന്‍ കഴിയും എന്നാണ് പ്രതീക്ഷയെങ്കിലും കളി പാതിവഴിയില്‍ മഴ തടസപ്പെടുത്താനുള്ള സാധ്യത കാലാവസ്ഥാ പ്രവചനങ്ങള്‍ നല്‍കുന്നുണ്ട്. അഹമ്മദാബാദ് നഗരം ലക്ഷ്യമാക്കി വലിയ മേഘക്കൂട്ടവും ഇടിമിന്നലും കാറ്റും കച്ച് പ്രദേശത്ത് നിന്ന് പാഞ്ഞടുക്കുന്നതായാണ് കാലാവസ്ഥാ ബ്ലോഗറായ ആന്ധ്രാപ്രദേശ് വെതര്‍മാന്റെ ട്വീറ്റ്.
ഫൈനല്‍ നടത്താന്‍ ആദ്യം നിശ്ചയിച്ചിരുന്ന ഇന്നലെ ഞായറാഴ്ച കനത്ത മഴയും ഇടിമിന്നലും ആലിപ്പഴ വര്‍ഷവും കാരണം മത്സരം നടത്താന്‍ കഴിയാതെ വരികയായിരുന്നു. ഇതോടെയാണ് റിസര്‍വ് ദിനമായ ഇന്നത്തേക്ക് ഫൈനല്‍ മാറ്റിവച്ചത്. ഇതുവരെ മഴ പെയ്യാത്തതിനാല്‍ അഹമ്മദാബാദില്‍ ഇന്ന് കൃത്യം ഏഴരയ്ക്ക് മത്സരം ആരംഭിക്കാനാകും എന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. എങ്കിലും മത്സരത്തിനിടെ മഴ പെയ്യാന്‍ സാധ്യതയുള്ളത് ആരാധകരുടെ ആവേശം കുറയ്ക്കും.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]