
സ്വന്തം ലേഖകൻ
കോഴിക്കോട് : നടി നവ്യ നായരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാരീരിക ബുദ്ധിമുട്ടിനെ തുടർന്നാണ് നവ്യ നായരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നവ്യനായരെ നേരിട്ട് കണ്ട് സുഖവിവരങ്ങൾ അന്വേഷിക്കാൻ സുഹൃത്തായ നടി നിത്യ ദാസ് എത്തിയിരുന്നു.
നിത്യയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ നവ്യയെ സന്ദർശിച്ച ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. നവ്യാ നായരും ഇതേ സ്റ്റോറി ഷെയർ ചെയ്തിട്ടുണ്ട്. ‘വേഗം സുഖം പ്രാപിക്കട്ടെ’ എന്ന കുറിപ്പോടെയാണ് നിത്യാ ദാസ് സ്റ്റോറി പോസ്റ്റ് ചെയ്തിരിക്കുന്നത്.
അതേ സമയം പുതിയ ചിത്രം ‘ജാനകി ജാനേ’യുടെ പ്രൊമോഷനു വേണ്ടി സുൽത്താൻ ബത്തേരിയിൽ ആരോഗ്യ പ്രശ്നങ്ങളാൽ എത്തില്ലെന്ന് അറിയിച്ചിരുന്നു. എന്നാൽ നവ്യയുടെ അസുഖം എന്താണെന്ന് പോസ്റ്റിൽ വ്യക്തമാക്കിയിട്ടില്ല. ആശുപത്രിയിൽ ഡ്രിപ് നൽകിയിരിക്കുന്ന ചിത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
അനീഷ് ഉപാസന സംവിധാനം ചെയ്ത’ജാനകി ജാനേ’യിലാണ് താരം ഒടുവിൽ അഭിനയിച്ചത്. അനീഷ് ഉപാസന തന്നെ തിരക്കഥ രചിച്ച ജാനകി ജാനേയുടെ കഥ നടക്കുന്നത് ഇരിങ്ങാലക്കുട, കാറളം, കൊടുങ്ങല്ലൂർ പ്രദേശങ്ങളിലാണ്. ഹൃദ്യമായ ഒരു കുടുംബ കഥ പറയുന്ന ചിത്രമാണ് ജാനകി ജാനേ . തികച്ചും സാധാരണക്കാരുടെ ജീവിതത്തിലൂടെ ഭാര്യാ ഭർത്തൃ ബന്ധത്തിന്റെ ആഴങ്ങളിലേക്കിറങ്ങിച്ചെല്ലുകയാണ് ഈ ചിത്രം. സൈജുക്കുറുപ്പും നവ്യാ നായരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
നമ്മുടെ ഓരോരുത്തരുടേയും പ്രതിനിധികളാണ് ഇതിലെ ജാനകിയും ഉണ്ണി മുകുന്ദനും. തികച്ചും നർമ്മമുഹൂർത്തങ്ങളിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം. ഷറഫുദ്ദീൻ, ജോണി ആന്റെണി, കോട്ടയം നസീർ, അനാർക്കലി , പ്രമോദ് വെളിയനാട്, ജയിംസ് ഏല്യ ,സ്മിനു സിജോ, ജോർജ് കോര, അഞ്ജലി സത്യനാഥ്, ശൈലജ കൊട്ടാരക്കര, അൻവർ ഷെരീഫ്, വിദ്യാവിജയകുമാർ, സതി പ്രേംജി, എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. ചിത്രത്തിൻറെ പ്രചാരണത്തിൻറെ ഭാഗമായി ചിത്രം പ്രദർശിപ്പിക്കുന്ന തീയറ്ററുകളിൽ എത്തി പ്രമോഷൻ നടത്തി വരുകയായിരുന്നു നവ്യനായർ.
The post ശാരീരികാസ്വാസ്ഥ്യം; നടി നവ്യാ നായർ ആശുപത്രിയിൽ..! സന്ദര്ശിച്ച് നിത്യദാസ് appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]