
ആമസോണ്‍ തത്തക്കുഞ്ഞുങ്ങളെ ബാഗില്‍ കടത്താന്‍ ശ്രമിച്ച യാത്രക്കാരന് പിടിയിലായി. ചൈനീസ് പൗരനായ സു ഉതാവുവാണ് അറസ്റ്റിലായത്. നിക്കരാഗ്വയില്‍ നിന്ന് തായ്വാനിലേക്ക് 29 തത്തക്കുഞ്ഞുങ്ങളെയാണ് കടത്താന്‍ ശ്രമിച്ചത്. യാത്രക്കാരുടെ ബാഗുകള്‍ പരിശോധിച്ചപ്പോള്‍ വിചിത്ര ശബ്ദ കേട്ട കസ്റ്റംസ് ഓഫീസര്‍ തത്തക്കുഞ്ഞുങ്ങളെ കണ്ടെത്തുകയായിരുന്നു.
പരിശോധിച്ച ഒഫീസര്‍ കണ്ടത്. പക്ഷികളെ കൊണ്ടുപോകുന്നതിനുള്ള രേഖകളൊന്നും തന്റെ പക്കല്‍ ഇല്ലെന്നും നിക്കരാഗ്വയില്‍ നിന്ന് തായ്വാനിലേക്ക് കൊണ്ടുപോകാന്‍ ഒരു സുഹൃത്ത് പണം നല്‍കിയെന്നും വു ചോദ്യംചെയ്യലില്‍ സമ്മതിച്ചു.
പക്ഷിക്കുഞ്ഞുങ്ങളെ ഫ്ലോറിഡ ഇന്റര്‍നാഷണല്‍ യൂണിവേഴ്സിറ്റിയുമായി ബന്ധമുള്ള സ്പീഷീസ് കണ്‍സര്‍വേറ്ററി ഫൗണ്ടേഷന്റെ പരിചരണത്തിലേക്ക് മാറ്റി. ഏതുതരം പക്ഷികളെയാണ് വു കടത്തുന്നതെന്ന് ആദ്യം ആര്‍ക്കും അറിയില്ലായിരുന്നു. അവ എന്താണെന്ന് തനിക്കറിയില്ലെന്നും കുഞ്ഞുങ്ങള്‍ക്ക് തൂവലുകള്‍ ഇല്ലെന്നും അവയെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണെന്നും വു അവകാശപ്പെട്ടു. ഒടുവില്‍, പക്ഷികളുടെ മുട്ടത്തോടില്‍ നിന്ന് ഡിഎന്‍എ പരിശോധനയിലൂടെയാമ് തത്തകള്‍ രണ്ട് ഇനങ്ങളില്‍ പെട്ടതാണെന്ന് നിര്‍ണ്ണയിച്ചത്. മഞ്ഞ നെയ്ഡ് ആമസോണ്‍, റെഡ്-ലോര്‍ഡ് ആമസോണ്‍ എന്നിവയെയാണ് കടത്താന്‍ ശ്രമിച്ചത്. ഇടയ്ക്ക് പിടിയിലായിരുന്നില്ലെങ്കില്‍ രക്ഷപ്പെടാന്‍ സാധ്യതയില്ലായിരുന്നുവെന്നാണ് വിദഗ്ധര്‍ പറയുന്നത്.കുഞ്ഞു തത്തകള്‍ കളിക്കുന്നു
ഫ്ലോറിഡ ഇന്റര്‍നാഷണല്‍ യൂണിവേഴ്സിറ്റി
മിയാമിയില്‍ നിന്ന് രക്ഷപ്പെട്ടില്ലായിരുന്നുവെങ്കില്‍ യാത്രയ്ക്കിടയില്‍ തത്തകള്‍
70 വര്‍ഷം വരെ ജീവിക്കാന്‍ കഴിയുന്ന തത്തകള്‍ക്ക് അനുയോജ്യമായ ഒരു ഷെല്‍ട്ടര്‍ കണ്ടെത്താനാണ് അധികൃതര്‍ ശ്രമിക്കുന്നത്.
”തത്തകള്‍ വളരെക്കാലം ജീവിക്കുന്നു. അവര്‍ വികാര ജീവികളാണ്. ധാരണയുണ്ട്. വന്യജീവി കള്ളക്കടത്ത് കുറ്റം സമ്മതിച്ച വൂവിന് 20 വര്‍ഷം വരെ തടവ് ലഭിക്കും.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]