
ആദ്യമായി ഒരു സാധാരണ പൗരനെ ബഹിരാകാശ നിലയത്തിലേക്ക് എത്തിക്കാനൊരുങ്ങി ചൈന. ചൈനയുടെ ടിയാങ്കോങ് ബഹിരാകാശ നിലയത്തിലേക്ക് ചൊവ്വാഴ്ച പുറപ്പെടുന്ന സംഘത്തോടൊപ്പമാണ് ബെയ്ജിങ് എയറോനോട്ടിക്സ് ആന്റ് ആസ്ട്രോനോട്ടിക്സ് സര്‍വകലാശാലയിലെ പ്രൊഫസറായ ഗുയി ഹായ്ചാവോയും യാത്ര ചെയ്യുക.
ഇതുവരെ ചൈന ബഹിരാകാശ നിലയത്തിലേക്ക് അയച്ചവരെല്ലാം പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ ഭാഗമായവരാണ്. ബഹിരാകാശ നിലയത്തിലെ ശാസ്ത്ര ഗവേഷണ പരീക്ഷണ ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുകയാണ് ഗുയിയുടെ ദൗത്യം. ജിങ് ഹായ്പെങ് ആണ് മിഷന് കമാന്‍ഡര്‍, ഷു യെങ്ഷു ആണ് മറ്റൊരു യാത്രികന്.
ജിയുക്വാന്‍ സാറ്റലൈറ്റ് ലോഞ്ച് സെന്ററില്‍ നിന്ന് ചൊവ്വാഴ്ച രാവിലെ 9.31 നാണ് വിക്ഷേപണമെന്ന് ചൈനയുടെ മാന്‍ഡ് സ്പേസ് ഏജന്‍സി പറഞ്ഞു.
കോടിക്കണക്കിന് ഡോളര്‍ ചെലവഴിച്ചാണ് ചൈന സ്വന്തമായി ബഹിരാകാശ നിലയം യാഥാര്‍ത്ഥ്യമാക്കിയത്. ചൈനീസ് സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള ഈ നിലയം അമേരിക്കയുടെയും റഷ്യയുടേയും നേതൃത്വത്തിലുള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനുള്ള ചൈനയുടെ മറുപടിയാണ്. ഭാവിയില്‍ മനുഷ്യനെ ചന്ദ്രനിലയക്കാനും ചൈന ലക്ഷ്യമിടുന്നു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]