
കണ്ണൂര്‍: ഇങ്ങനെയൊക്കെയാണ് ചില ദേശങ്ങള്‍ സ്നേഹ ഗാഥയെഴുതുന്നത്.
മതവിശ്വാസം എന്നാല്‍ ചേര്‍ത്തുപിടിക്കല്‍ എന്നു കൂടി അര്‍ത്ഥമുണ്ടെന്നാണ് ഈ ദേശങ്ങള്‍ ഉറക്കെ പറയുന്നത്. തളിപ്പറമ്പ്, മുക്കോലയില്‍
മുസ്ലീം യൂത്ത് ലീഗ് വെച്ച ദിശാസൂചികയില്‍ ഈ സ്നേഹാശ്ളേഷം കാണാം. തൊട്ടടുത്ത മറ്റൊരു ദേശമായ തേര്ളായില് ക്ഷേത്ര പുനരുദ്ധാരണം ഏറ്റെടുത്ത് നടത്തുന്ന മുസ്ലീം സഹോദരങ്ങളില്‍ ഈ സഹവര്‍ത്തിത്വം കാണാം. തളിപ്പറമ്പിലെ ക്ഷേത്രത്തിലേക്കുള്ള ഈ ദിശാസൂചി മാതാന്ധത ബാധിച്ച മനസ്സുകളിലേക്കുള്ള വെളിച്ചം പകരല്‍ കൂടിയാണ്. അതിലുള്ളത് സൗഹാര്‍ദത്തിന്റെ സ്നേഹാക്ഷരങ്ങളാണ്.
കണ്ണൂര്‍ ചെങ്ങളായില ളാവില് ശിവക്ഷേത്രം മുസ്ലീം മതവിശ്വാസികളായ നാട്ടുകാരുടെ നേതൃത്വത്തിലാണ് നവീകരിക്കുന്നത്.സ്വന്തം സ്ഥലം വിട്ടു നല്കി മുസ്ലീം മതവിശ്വാസികള്‍ ക്ഷേത്രത്തിലേക്ക് വഴിയൊരുക്കി. ഒരു മുസ്ലിം ഭൂരിപക്ഷ പ്രദേശമാണ് തേര്‍ളായി. വളപട്ടണം പുഴയാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന ഒരു പച്ചത്തുരുത്ത്. 195 ഏക്കര്‍ വിസ്തീര്‍ണ്ണത്തില്‍ ആണ് തേര്‍ളായി ഗ്രാമം പരന്നു കിടക്കുന്നത്. 135 കുടുംബങ്ങള്‍ വസിക്കുന്ന നാട്. ഇതില്‍ നാല് കുടുംബങ്ങള്‍ മാത്രമാണ് ഹിന്ദുക്കളായുള്ളത്.കരിങ്കല്ലില്‍ തീര്‍ത്ത കൊത്തു പണികളും പ്രതിഷ്ഠയും വാസ്തുവുമെല്ലാം ക്ഷേത്രത്തിന്റെ പഴമ വിളിച്ചോതുന്നതാണ്. എന്നാല്‍ ആയിരം വര്‍ഷത്തോളം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ക്ഷേത്രം ഇടിഞ്ഞ് പൊളിയാറായ അവസ്ഥയിലാണ്. വാര്‍ഡ് മെമ്പര്‍ മൂസാന്‍ കുട്ടിയുടെ നേതൃത്വത്തിലാണ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. മുസ്ലീം ഭൂരിപക്ഷപ്രദേശത്ത് ഒരു ആരാധനാലയം നശിച്ചുപോകാന്‍ അനുവദിക്കില്ലെന്നാണ് മൂസാന്‍ കുട്ടി പറയുന്നത്. ഒരു വര്‍ഷം കൊണ്ട് പുനരുദ്ധാരണം പൂര്‍ത്തീകരിക്കാനാണ് ഇവരുടെ ശ്രമം.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]