
ന്യൂഡൽഹി: ബ്രിജ് ഭൂഷണെതിരെ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ ജന്തർ മന്തറിലേക്ക് പ്രവേശിപ്പിക്കാതെ പോലീസ്. ജന്തർ മന്തറിലേക്കുള്ള വഴി പോലീസ് പൂർണമായും അടച്ചു. അതേസമയം, ഗുസ്തി താരങ്ങൾ കേരള ഹൗസിൽ നിന്നും ചെക്ക് ഔട്ട് ചെയ്തതായാണ് റിപ്പോർട്ട്. കേരള ഹൗസിൽ എടുത്തിരുന്ന മുറികൾ താരങ്ങൾ ഒഴിയുകയായിരുന്നു.
അതേസമയം, പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് സമീപത്തേക്ക് പ്രതിഷേധവുമായി എത്തിയ ഗുസ്തി താരങ്ങള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് ഡല്‍ഹി പോലീസ്. കലാപ ശ്രമം, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. സെക്ഷൻ 147, 149, 186, 188, 332, 353,പിഡിപിപി ആക്ടിലെ സെക്ഷൻ 3 പ്രകാരമാണ് കേസ്. സമരം ചെയ്ത വനിതാ ഗുസ്തി താരങ്ങളെ പോലീസ് വിട്ടയച്ചെങ്കിലും ബജ്രംഗ് പുനിയ പോലീസ് കസ്റ്റഡിയിൽ തുടരുകയാണ്.
ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യുകയെന്ന ആവശ്യവുമായി പ്രഖ്യാപിച്ച സമരത്തിൽ നിന്ന് പിന്മാറാതെ മുന്നോട്ട് പോയ ഗുസ്തി താരങ്ങളെ ദില്ലി പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. എന്നാൽ പോലീസ് വാഹനത്തിൽ കയറാതെ താരങ്ങൾ പ്രതിഷേധിക്കുകയായിരുന്നു. ബജ്റംഗ് പൂനിയയെ ഒറ്റയ്ക്കാക്കി പത്തോളം പോലീസുകാർ വളഞ്ഞ് ബലം പ്രയോഗിച്ച് വാഹനത്തിലേക്ക് മാറ്റി. സാക്ഷി മാലിക്കിനെയും വിനേഷ് ഫൊഗട്ടിനെയും റോഡിൽ കൂടി വലിച്ചിഴച്ച് കസ്റ്റഡിയിലെടുക്കാനായിരുന്നു ശ്രമം. എന്നാൽ പോലീസിന്റെ ശ്രമം താരങ്ങൾ ശക്തമായി തടഞ്ഞു. എങ്കിലും ഒടുവിൽ പോലീസുകാർ എല്ലാവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
The post ഗുസ്തി താരങ്ങളെ ജന്തർ മന്തറിലേക്ക് പ്രവേശിപ്പിക്കാതെ പോലീസ്; വഴിയടച്ചു appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]