
ഇംഫാൽ: മണിപ്പൂരിലെ വംശീയ കലാപം ഇന്നലെ വീണ്ടുമുണ്ടായ അക്രമത്തിൽ അഞ്ചുപേർ കൂടി മരിച്ചു. പോലീസുദ്യോഗസ്ഥനും മരിച്ചവരിൽ ഉൾപ്പെടുന്നു. സെറൗ, സുഗുനു മേഖലകളിൽ അത്യാധുനിക ആയുധങ്ങളുമായി എത്തിയ തീവ്രവാദികൾ വീടുകൾക്ക് തീയിടുകയും മറ്റും ചെയ്തതിനു പിന്നാലെയാണ് പുതിയ അക്രമസംഭവങ്ങൾ അരങ്ങേറിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ മണിപ്പൂർ സന്ദർശിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് അക്രമം.
ഇംഫാൽ താഴ്വരയുടെ പ്രാന്ത പ്രദേശങ്ങളിൽ സാധാരണക്കാർക്ക് നേരെയുള്ള രൂക്ഷമായ അക്രമങ്ങൾ കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതാണെന്നും അത് അപലപിക്കപ്പെടേണ്ടതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഇന്നലെ നാലുമണിക്കൂറിനിടെ 40 തീവ്രവാദികളെ വെടിവെച്ചു കൊന്നതായി മുഖ്യമന്ത്രി എൻ. ബിരേൻ സിങ് പറഞ്ഞിരുന്നു. എം-16, എ.കെ 47 തുടങ്ങിയ തോക്കുകളും സ്നിപ്പർ ഗണ്ണുകളുമായി എത്തിയ തീവ്രവാദികൾ നാട്ടുകാർക്കെതിരെ വെടിയുതിർക്കുകയും വീടുകൾക്ക് തീയിടുകയും ചെയ്തു. സൈന്യത്തിന്റെ സഹായത്തോടെ അവർക്കെതിരെ ശക്തമായ നടപടികളും സ്വീകരിച്ചിട്ടുണ്ട്. നാലു മണിക്കൂറിനിടെ 40 തീവ്രവാദികളെ സൈന്യം വെടിവെച്ചു വീഴ്ത്തി. – ബിരേൻ സിങ് മാധ്യമങ്ങളോട് പറഞ്ഞു.
The post മണിപ്പൂരിൽ ഇന്നലെയുണ്ടായ അക്രമങ്ങളിൽ പോലീസുകാരനുൾപ്പെടെ അഞ്ചുപേർ മരിച്ചു appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]