
മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഭീഷണിയായി പുതിയ വൈറസ്. ‘ഡാം’ എന്ന മാല്‍വെയറാണ് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നത്. ഫോണുകള്‍ ഹാക്ക് ചെയ്യാനും ഫോട്ടോകളും ഫോണ്‍ കോളുകളും ഉള്‍പ്പെടെയുള്ള എല്ലാ സ്വകാര്യ വിവരങ്ങളും ആക്സസ് ചെയ്യാനും കഴിയുന്ന വൈറസിനെതിരെ ദേശീയ സൈബര്‍ സുരക്ഷാ ഏജൻസിയായ ഇന്ത്യൻ കമ്ബ്യൂട്ടര്‍ എമര്‍ജൻസി റെസ്പോണ്‍സ് ടീം എല്ലാ ആൻഡ്രോയിഡ് ഉപയോക്താക്കള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ആപ്ലിക്കേഷനുകളിലൂടെയോ, വിശ്വസനീയമല്ലാത്തതോ സ്ഥിരീകരിക്കാത്തതോ ആയ ഉറവിടങ്ങളില്‍ നിന്നോ ഡൗണ്‍ലോഡ് ചെയ്ത ഉള്ളടക്കങ്ങളിലൂടെയോ ഈ വൈറസ് ഫോണില്‍ എത്താം. ഇതിനോടകം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈറസ് ആക്രമണം നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ആന്റി- വൈറസ് പ്രോഗ്രാമുകളെ തകര്‍ത്ത ശേഷം ഇവ റാംസംവെയര്‍ ഫോണില്‍ നിക്ഷേപിക്കും.
ഡാം മാല്‍വെയറിന് ഫോണുകളിലെ ആന്റി-വൈറസ് പ്രോഗ്രാമുകളെ തകര്‍ക്കാൻ വരെ ശേഷിയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ആന്റി- വൈറസ് പ്രോഗ്രാമുകളെ തകര്‍ത്ത ശേഷം ഇവ റാംസംവെയര്‍ ഫോണില്‍ നിക്ഷേപിക്കും. ഇതോടെ, ഫോണിലെ സ്വകാര്യ വിവരങ്ങള്‍, ക്യാമറ, കോണ്ടാക്ട് എന്നിവ ഹാക്കര്‍മാര്‍ക്ക് ലഭിക്കും. സ്ക്രീൻഷോട്ടുകള്‍ എടുക്കാനും, ഉപഭോക്താക്കളുടെ അനുമതിയില്ലാതെ ഫയലുകള്‍ അപ്ലോഡ് ചെയ്യാനും ഡൗണ്‍ലോഡ് ചെയ്യാനും ഡാം മാല്‍വെയറിന് സാധിക്കും. ഇതുകൂടാതെ, ഫോണിന്റെ പാസ്വേഡുകള് മാറ്റാനും, എസ്എംഎസ് അയയ്ക്കാനും വെെറസിനാകും. പ്രധാനമായും അജ്ഞാത വെബ്സൈറ്റുകള്‍, ലിങ്കുകള്‍ എന്നിവയില്‍ നിന്നാണ് ഡാം മാല്‍വെയറുകള്‍ നമ്മുടെ മൊബൈല്‍ ഫോണുകളില്‍ എത്തുന്നത്.
സുരക്ഷിതത്വം ഉറപ്പാക്കാൻ ചെയ്യേണ്ടത്:
സംശയാസ്പദമായ നമ്ബറുകളില്‍ നിന്നുള്ള കോള്‍, മെസേജ് എന്നിവ സ്വീകരിക്കാതെ ഇരിക്കുക എന്നിവ വഴി മാല്‍വെയര്‍ ആക്രമണത്തെ ഒരു പരിധിവരെ തടയാന്‍ സാധിക്കുമെന്നാണ് കേന്ദ്ര ഏജൻസിയുടെ വിലയിരുത്തല്‍. അതിനാല്‍ തന്നെ, അജ്ഞാത വെബ്സൈറ്റുകള്‍, ലിങ്കുകള്‍ എന്നിവയില്‍ നിന്ന് കഴിവതും വിട്ടുനില്‍ക്കണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.വൈറസില്‍ നിന്ന് സ്വയം സുരക്ഷിതരായിരിക്കാൻ, എസ്എംഎസുകളും ഇമെയിലുകളും ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയയിലെ സംശയാസ്പദമായതോ അവിശ്വസനീയമായതോ ആയ ലിങ്കുകള്‍ എപ്പോഴും ഒഴിവാക്കണമെന്നാണ് കേന്ദ്ര സുരക്ഷാ ഏജൻസിയുടെ നിര്‍ദേശം.
മൊബൈല്‍ ഫോണില്‍ ആന്റി വൈറസ് ഇൻസ്റ്റാള്‍ ചെയ്യാനും അപ്ഡേറ്റ് ചെയ്യാനും കേന്ദ്ര ഏജൻസി മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അജ്ഞാത വെബ്സൈറ്റുകളില്‍ കയറി വിവരങ്ങള്‍ തിരയുന്ന പതിവ് രീതിയും നിര്‍ത്തേണ്ടതാണെന്നും, വിവരങ്ങള്‍ക്കായി ഔദ്യോഗിക വെബ്സൈറ്റ് തന്നെ സന്ദര്‍ശിക്കണമെന്നും കേന്ദ്ര അന്വേഷണ ഏജന്‍സി വ്യക്തമാക്കിയിട്ടുണ്ട്. ‘http://bit.ly/’ ‘nbit.ly’ and ‘tinyurl.com/’ പോലുള്ള ലിങ്കുകളില്‍ അപകടം പതിയിരിപ്പുണ്ടെന്നും കേന്ദ്ര ഏജൻസി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]