
കോഴിക്കോട്: ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് നടി നവ്യാ നായരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് നവ്യയെ പ്രവേശിപ്പിച്ചിരിക്കുന്നത്. നവ്യനായരെ നേരിട്ട് കണ്ട് സുഖവിവരങ്ങൾ അന്വേഷിക്കാൻ സുഹൃത്തായ നടി നിത്യ ദാസ് എത്തിയിരുന്നു. നവ്യയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു
തന്റെ പുതിയ ചിത്രമായ ജാനകി ജാനേയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് സുൽത്താൻ ബത്തേരിയിലേക്കുള്ള യാത്രക്കിടെയാണ് നവ്യയ്ക്ക് ശാരീരിക അസ്വസ്ഥത ഉണ്ടായത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഭക്ഷ്യവിഷബാധയാണെന്നാണ് സംശയിക്കുന്നത്. ആരോഗ്യ പ്രശ്നങ്ങളാൽ സുൽത്താൻ ബത്തേരിയിൽ എത്തില്ലെന്ന് സമൂഹമാധ്യമങ്ങളിലൂടെ നടി അറിയിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]