
സ്വന്തം ലേഖകൻ
കോട്ടയം : മെയ് ദിനാഘോഷത്തിന്റെ ഭാഗമായി കുമ്മനം കൾച്ചറൽ സൊസൈറ്റി യുടെ നേതൃത്വത്തിൽ വിവിധ മേഖലകളിലെ തൊഴിലാളികളെ ആദരിക്കുന്നു.
മെയ് 1 രാവിലെ 10 ന് കുമ്മനം ഹെവൻസ് പ്രീ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി
തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ അജയൻ കെ മേനോൻ ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികളും, വിവിധ ട്രേഡ് യൂണിയൻ നേതാക്കളും പങ്കെടുക്കും.
തുടർന്ന് അഡ്വ വിവേക് മാത്യു തൊഴിൽ നിയമത്തെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ്സ് നയിക്കും.
സാമൂഹിക,ജീവകാരുണ്യ മേഖലകളിൽ സ്തുത്യർഹമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച് മുന്നേറുന്ന ടോണി വർക്കിച്ചന്
(അച്ചായൻസ് ഗോൾഡ്) കുമ്മനം കൾച്ചറൽ സൊസൈറ്റിയുടെ സ്നേഹാദരവും നൽകും
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]