
സ്വന്തം ലേഖകൻ
കോട്ടയം: നഗരമധ്യത്തിൽ ടി ബി റോഡിൽ പ്രവർത്തിക്കുന്ന ഇലക്ട്രോണിക്സ് കടയ്ക്ക് നേരെ കല്ലേറ്. കടയുടെ ചില്ല് പൊട്ടി. ഇന്നലെ ഉച്ചയോടെയാണ് സാമൂഹ്യ വിരുദ്ധൻ കല്ലെറിഞ്ഞത്. ആക്രമണത്തിനുശേഷം ഓടിരക്ഷപ്പെട്ട പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്.
നിരവധി ഉപഭോക്താക്കൾ ഈ സമയം കടയിൽ ഉണ്ടായിരുന്നു. റോഡിൽ നിന്നും,കെട്ടിടത്തിലെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനത്തിലേക്ക് കല്ലു വലിച്ചെറിയുകയായിരുന്നു. ചില്ല് തകർന്ന ശബ്ദം കേട്ട് ഉപഭോക്താക്കളും കടയിലെ ജീവനക്കാരൻ എത്തിയപ്പോൾ കല്ലെറിഞ്ഞയാൾ ഓടി രക്ഷപ്പെട്ടു.
കോട്ടയം വെസ്റ്റ് പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. കല്ലെറിഞ്ഞ ആളെ കുറിച്ച് വ്യക്തമായ വിവരങ്ങൾ പോലീസിന് കടയുടമ നൽകിയിട്ടുണ്ട്. ഇയാളെ കണ്ടെത്താനുള്ള ശ്രമം നടക്കുകയാണ്.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]