
ഡല്‍ഹി: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടക്കും. മെയ്10നാണ് വോട്ടെടുപ്പ് നടക്കുക.
വോട്ടെണ്ണല്‍ മെയ്13ന് നടക്കും. വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ല.
80 വയസ്സ് പിന്നിട്ടവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടിലിരുന്ന് വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. കര്‍ണാടകയില്‍ 5, 21, 73 579 വോട്ടര്‍മാര്‍ വിധിയെഴുതും.
പുതിയ വോട്ടര്‍മാരെയും മറ്റ് പ്രത്യേക പരിഗണന വേണ്ട വിഭാഗങ്ങളെയും തെരഞ്ഞെടപ്പിന്റെ ഭാഗമാക്കാന്‍ പ്രത്യേക ശ്രമം നടത്തിയെന്നും തെരഞ്ഞടുപ്പ് കമ്മീഷന് അറിയിച്ചു.
9, 17,241 പുതിയ വോട്ടര്‍മാര്‍ ഇത്തവണ വോട്ട് ചെയ്യും. 41, 312 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുണ്ട്.
29, 141 ബൂത്തുകളില്‍ വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തും. നഗര മേഖലകളിലെ പോളിങ് കുറവ് പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിച്ചു.
സ്ഥാനാര്‍ത്ഥിയുടെ സത്യവാങ്മൂലം ഓണ്‍ലൈനായി വോട്ടര്‍മാര്‍ക്ക് കാണാനാകും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട
പരാതികള്‍ക്ക് സിവിജില്‍ ആപ്പ് തയ്യാറാക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. കര്‍ണാടകയില്‍ ബുധനാഴ്ച വോട്ടെടുപ്പ് വച്ചത് ബോധപൂര്‍വമാണ്.വാരാന്ത്യ അവധി എടുത്ത് ആളുകള്‍ വോട്ട് ചെയ്യാതിരിക്കുന്നത് തടയാന്‍ ആണ് തീരുമാനം.
The post കര്‍ണാടക തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി, വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പില്ല appeared first on Navakerala News. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]