
തിരുവനന്തപുരം: ഹയര്‍ സെക്കന്ററി പരീക്ഷയ്ക്ക് ‘കോപ്പിയടി’ച്ചു പിടിക്കപ്പെട്ടവര്‍ അന്വേഷണത്തിനായി തിരുവനന്തപുരത്ത് എത്താന്‍ നിര്‍ദേശം. പ്രത്യേക പരീക്ഷാ സ്ക്വാഡ് കണ്ടെത്തിയ പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് നടപടി.
കോപ്പിയടിച്ച വിദ്യാര്‍ഥികളും പരീക്ഷ ഡ്യൂട്ടിയുണ്ടായിരുന്ന അധ്യാപകരും തിരുവനന്തപുരത്തെ ഹയര്‍ സെക്കന്ററി ആസ്ഥാനത്തെത്തി വിശദീകരണം നല്‍കണമെന്ന് പരീക്ഷാ സെക്രട്ടറി ഉത്തരവിറക്കിയിട്ടുണ്ട്. പിടിക്കപ്പെട്ട
വിദ്യാര്‍ഥികളുടെ പരീക്ഷാ ഫലം തടയുന്നത് ഒഴിവാക്കാനും ‘സേ പരീക്ഷ’യ്ക്കു മുന്‍പേ ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം എടുക്കാനാണു വിശദീകരണം നല്കാന് നിര്‍ദേശിച്ചിരിക്കുന്നത്.
വിദ്യാര്‍ത്ഥികള്‍, ഇന്‍വിജിലേറ്റര്‍മാര്‍, പരീക്ഷാ കേന്ദ്രത്തിലെ പരീക്ഷാ ചീഫ്, ഡപ്യൂട്ടി ചീഫ് എന്നിവര്‍ക്കാണു ഹാജരാകാന്‍ നോട്ടിസ് അയച്ചിടുള്ളത്. ജില്ലാ തലത്തില്‍ വിശദീകരണം കേള്‍ക്കാന്‍ സംവിധാനം ഒരുക്കാതെ തിരുവന്തപുരത്തേക്ക് വിളിപ്പിക്കുന്നത് വിദ്യാര്‍ഥികളെ ബുദ്ധിമുട്ടിക്കുന്നതാണെന്നു പരാതിയുണ്ട്.
നേരത്തെ ഉണ്ടായിരുന്ന പ്രത്യേക സ്ക്വാഡിന്റെ പരിശോധന ഈ വര്‍ഷമാണ് കൂടുതല്‍ കാര്യക്ഷമമാക്കിയത്. അതേസമയം എസ്എസ്എല്‍സി പരീക്ഷയുമായി ക്രമക്കേടുകളില്‍ ഇത്തരം നടപടിയില്ല.
The post പരീക്ഷയ്ക്ക് കോപ്പിയടിച്ചവര്‍ അന്വേഷണത്തിനായി തലസ്ഥാനത്തെത്തണം: വിശദീകരണമില്ലെങ്കില്‍ ഫലം തടഞ്ഞുവയ്ക്കും appeared first on Navakerala News. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]