
ന്യൂഡല്‍ഹി: ദേവികുളം നിയമസഭ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ എ. രാജ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്കി.
ഹൈക്കോടതി വിധി ഔദ്യോഗിക രേഖകള്‍ പരിശോധിക്കാതെയാണെന്ന് രാജ ഹര്‍ജിയില്‍ പറയുന്നു. അഭിഭാഷകന് ജി.
പ്രകാശാണ് രാജയ്ക്കായി ഹര്‍ജി ഫയല്‍ ചെയ്തത്. തന്റെ പൂര്‍വികര്‍ 1950 മുന്‍പ് കേരളത്തിലേക്ക് കുടിയേറിയവരാണ്.
വിവാഹം നടന്നത് ഹിന്ദു ആചാരപ്രകാരമാണ്. സംവരണത്തിന് എല്ലാ അര്‍ഹതയും ഉള്ള വ്യക്തിയാണ് താനെന്നും എ രാജ അപ്പീലില്‍ വ്യക്തമാക്കുന്നു.
ഈ പശ്ചാത്തലത്തില്‍ ഹൈക്കോടതി വിധി റദ്ദാക്കണമെന്നും രാജ സുപ്രീം കോടതിയില്‍ നല്കിയ അപ്പീലില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഡി കുമാര്‍ നല്കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി സിപിഎം നേതാവ് എ രാജയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയത്.
അപ്പീല്‍ നല്‍കുന്നതിനായി വിധിക്ക് ഹൈക്കോടതി ഇടക്കാല സ്റ്റേ നല്‍കിയിരുന്നു. The post ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയതിനെതിരെ എ.
രാജ സുപ്രീംകോടതിയില്‍ appeared first on Navakerala News. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]