
സ്വന്തം ലേഖകൻ
ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാട് വീട് കത്തി നശിച്ചു. ചിങ്ങോലി അംബികാഭവനത്തിൽ മഹേഷിന്റെ വീടാണ് കത്തി നശിച്ചത്. തിങ്കളാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം. മൂന്നേകാൽ ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു.
മഹേഷും ഭാര്യയും മക്കളും സമീപത്തുള്ള ക്ഷേത്രത്തിൽ ഉത്സവത്തിനു പോയപ്പോഴാണ് സംഭവം. വീട്ടിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട സമീപവാസികൾ ഹരിപ്പാട് അഗ്നിശമന സേനാവിഭാഗത്തെ അറിയിക്കുകയും നാട്ടുകാരുടെ സഹായത്തോടെ തീ അണയ്ക്കുകയുമായിരുന്നു.
പലകയും ഓടും ഷീറ്റും കൊണ്ട് നിർമിച്ച രണ്ടു മുറികളും അടുക്കളയുമുളള വീടിന്റെ എൺപതു ശതമാനത്തിലധികവും കത്തിയമർന്നു.
പാചകവാതക സിലിൻഡറിലേക്ക് തീ പടരാഞ്ഞതിനാൽ വൻ ദുരന്തം ഒഴിവായി. ടി വി ഫ്രിഡ്ജ്, ഗൃഹോപകരണങ്ങൾ വസ്ത്രങ്ങൾ എന്നിവയെല്ലാം അഗ്നിക്കിരയായി.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]