
ചിറ്റാർ > തുലാപ്പള്ളിയിൽ പ്ലസ് വൺ വിദ്യാർത്ഥിനി പമ്പയാറ്റിൽ മുങ്ങി മരിച്ചു. നാറാണംതോട് അമ്പലപ്പറമ്പിൽ വിനോദിൻ്റെയും പ്രീതയുടെയും മകൾ നന്ദന (16) ആണ് മരിച്ചത്. കൂടെ കുളിക്കാൻ പോയ ബന്ധുക്കളായ രണ്ടുപേർ രക്ഷപ്പെട്ടു. ചൊവ്വാഴ്ച വൈകുന്നേരം 3.30നാണ് സംഭവം.
തുലാപ്പള്ളി ആലപ്പാട്ട് ജംഗ്ഷനിലുള്ള പമ്പയാറിലെ പാപ്പിക്കയത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം. അശ്വതി, മായ എന്നിവരെ നാട്ടുകാർ എത്തി രക്ഷപ്പെടുത്തുകയായിരുന്നു. നന്ദനയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന യാത്രാമധ്യേ മരിച്ചു. സംഭവം അറിഞ്ഞ് പമ്പയിൽ നിന്നും പൊലീസ് സംഘം സ്ഥലത്തെത്തി. വെൺകുറിഞ്ഞി എസ്എൻഡിപി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ് നന്ദന. സഹോദരൻ വിനായകൻ. മൃതദേഹം കാഞ്ഞിരപ്പള്ളി സ്വകര്യ ആശുപത്രിയിലേക്ക് മാറ്റി. സംസ്കാരം പിന്നീട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]