
കൊച്ചി: നടിയെ ആക്രമിച്ചു കേസില്‍ രണ്ടാം ദിവസവും ദിലീപിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. സംവിധായകന് ബാലചന്ദ്ര കുമാറിനെ ഒപ്പമിരുത്തിയാണ് ദീലിപിനെ ചോദ്യം ചെയ്യുന്നത്.
നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ തന്റെ കൈവശമില്ലെന്ന ദിലീപിന്റെ വാദം പൊളിക്കുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. കേസില്‍ ദിലീപിന്റെ അടുത്ത സുഹൃത്തും വ്യവസായിയുമായ ശരത്തിനെയും അന്വേഷണ സംഘം ചോദ്യം ചെയ്യുന്നുണ്ട്. ഇന്നലെ ദിലീപിനെ ഏഴ് മണിക്കൂര്‍ ചോദ്യം ചെയ്തിതിരുന്നു.
നടിയെ ആക്രമിക്കുന്നതിന്റെ വീഡിയോ 2018 നവംബര്‍ 15ന് ആലുവയിലെ വീട്ടില്‍ വെച്ച് ദിലീപ് കണ്ടെന്നാണ് ബാലചന്ദ്ര കുമാര്‍ വെളിപ്പെടുത്തിയത്. എന്നാല്‍ വീഡിയോ തന്റെ കൈവശം ഇല്ലെന്നാണ് ദിലീപ് പറയുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]