
ദുബായ്: റമദാൻ പുണ്യമാസത്തോടനുബന്ധിച്ച് യുഎഇയിലെ തടവുകാരെ മോചിപ്പിക്കാൻ തീരുമാനം. യുഎഇ ഭരണാധികാരികളാണ് ഉത്തരവിട്ടത്. വിശുദ്ദ റമദാന് മുന്നോടിയായി ദുബായിലെ 659 തടവുകാരെ മോചിപ്പിക്കാൻ യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷേക്ക് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഉത്തരവിട്ടത്.
എല്ലാവർഷവും പ്രത്യേക തീരുമാനപ്രകാരം മാത്രം നടത്തുന്ന ഉത്തരവാണ് ഭരണാധി കാരികൾ പുറപ്പെടുവിച്ചത്. പൊതുമാപ്പ് ഉത്തരവ് നടപ്പാക്കാൻ ദുബായ് പോലീസിന്റെ ജനറൽ കമാൻഡുമായി പബ്ലിക് പ്രോസിക്യൂഷൻ ഏകോപനം ആരംഭിച്ചിട്ടുണ്ടെന്ന് ദുബായ് അറ്റോർണി ജനറൽ കൗൺസിലർ അറിയിച്ചു.
റമദാൻ പ്രമാണിച്ച് ഷാർജയിൽ 210 തടവുകാരെ മോചിപ്പിക്കാൻ യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയും ഉത്തരവിട്ടിട്ടുണ്ട്.
The post റമദാനോടനുബന്ധിച്ച് യുഎഇയിലെ തടവുകാരെ മോചിപ്പിക്കാൻ തീരുമാനം appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]