
ന്യൂഡല്‍ഹി: ഐഎഎസ് ഉദ്യോഗസ്ഥരായ ടിന ദാബിയുടെയും ഡോ. പ്രദീപ് ഗാവണ്ടെയുടെയും വിവാഹനിശ്ചയം കഴിഞ്ഞു. 2015-ലെ യൂണിയന് പബ്ലിക് സര്‍വീസ് കമ്മിഷന്(യുപിഎസ്സി) പരീക്ഷയില്‍ ഒന്നാം റാങ്കുകാരിയാണ് ടിന. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ടിന ഇക്കാര്യം അറിയിച്ചത്. പ്രദീപും ടിനയ്ക്കൊപ്പമുള്ള ചിത്രം ഇന്‍സ്റ്റയിലിട്ടു.
‘എന്റെ മുഖത്തെ ചിരി നിങ്ങള്‍ നല്‍കിയത്’ എന്ന അടിക്കുറിപ്പോടെയാണ് ടിന പ്രതിശ്രുത വരനൊപ്പമുള്ള ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്. രാജസ്ഥാനിലെ ജയ്പൂരിലാണ് ഇരുവരും ഇപ്പോള്‍ ജോലി ചെയ്യുന്നത്. അടുത്തമാസം 22ന് ജയ്പൂരിലെ ഹോട്ടലില്‍ വിവാഹം നടക്കും. 2013-ല്‍ പ്രദീപ് ഗാവണ്ടെ സിവില്‍ സര്‍വീസിലെത്തി. എംബിബിഎസ് ബിരുദമുള്ളയാളാണ് ഇദ്ദേഹം.
കാശ്മീരില്‍നിന്നുള്ള യുപിഎസ്സി ടോപ്പര്‍ അത്താര്‍ അമിറിനെ ടിന നേരത്തേ വിവാഹം കഴിച്ചിരുന്നുവെങ്കിലും ഈ ബന്ധം അധികനാള്‍ നീണ്ടില്ല. 2018-ല്‍ നടന്ന വിവാഹം ദേശീയ തലക്കെട്ടുകളായിരുന്നു. പിന്നീട് 2020-ല്‍ വേര്‍പിരിഞ്ഞു. പ്രദീപിന്റെ ആദ്യ വിവാഹം പരാജയമായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]