
തിരുവനന്തപുരം: പൊതു പണിമുടക്കിന്റെ പേരില്‍ സമരാനുകൂലികള്‍ നടത്തുന്ന അക്രമങ്ങളെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഹര്‍ത്താല്‍ അല്ല പണിമുടക്കാണ് പ്രഖ്യാപിച്ചിട്ടുള്ളതെന്ന് കോടിയേരി പറഞ്ഞു.
കട തുറക്കുന്നവര്‍ക്ക് തുറക്കാം. ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടില്ല. പണിമുടക്കാണിത്. പണിമുടക്കില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് സമര സമിതി ആവശ്യപ്പെട്ടിട്ടില്ല. സഹകരിക്കാനേ ആവശ്യപ്പെട്ടിട്ടുള്ളൂ- കോടിയേരി പറഞ്ഞു.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പണിമുടക്കാന്‍ അവകാശമില്ലെന്ന ഹൈക്കോടതി വിലയിരുത്തലിനെയും കോടിയേരി തള്ളിക്കളഞ്ഞു. പണിമുടക്ക് അവകാശമാണ്. അതിനെ അടിയറവയ്ക്കാനാവില്ല. സര്‍ക്കാര്‍ ജീവനക്കാര്‍ അതു തിരിച്ചറിയണം. ശമ്പളം വേണ്ടെന്നുവച്ച് പണിമുടക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]