
കോഴിക്കോട്> ദേശാഭിമാനി കോഴിക്കോട് യൂണിറ്റിലെ ഹയർഗ്രേഡ് റിസപ്ഷനിസ്റ്റ് പുതിയപാലം ആശാരിക്കണ്ടിയിൽ അബ്ദുൾ ലത്തീഫ് (59) അന്തരിച്ചു. കബറടക്കം പകൽ 12.30ന് പുതിയ പാലം പള്ളി കബർസ്ഥാനിൽ. ഹൃദയാഘാതത്തെത്തുടർന്ന് നാല് ദിവസമായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
1983ൽ ദേശാഭിമാനിയിൽ ജോലിയിൽ പ്രവേശിച്ചു. ലൈബ്രേറിയൻ, ഡസ്ക് അസിസ്റ്റന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. സിപിഐ എം റിസപ്ഷൻ, ഓഫീസ് ബ്രാഞ്ചുകളുടെ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സീനത്ത്. മക്കൾ: ലിയാന, ലാമിയ. മരുമക്കൾ: സുലൈമാൻ തലപ്പാറ (ജിദ്ദ), ഷംനു ഒളവണ്ണ (സൗദി). പിതാവ്: പരേതനായ മുഹമ്മദ് കോയ. മാതാവ്: അലീമ. സഹോദരങ്ങൾ: സാജിത, മുംതാസ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]