
തിരുവനന്തപുരം: കേരളത്തില്‍ രണ്ടു ദിവസത്തെ ദേശീയ പണിമുടക്ക് പൂര്‍ണമാണ്. മിക്കയിടങ്ങളിലും പണിമുടക്കിനെ അനുകൂലിക്കുന്നവര്‍ വാഹനങ്ങള്‍ തടയുകയും കടകള്‍ അടപ്പിക്കുകയും ചെയ്തു. എന്നാല്‍ എന്തിനാണ് പണിമുടക്കുന്നത് പ്രതിഷേധക്കാരില്‍ പലര്‍ക്കും അറിയില്ലെന്ന് വ്യക്തമാക്കുന്ന മറ്റൊരു വീഡിയോ കൂടി സമൂഹമാധ്യമങ്ങളിലെത്തി.
ഒടുവില്‍ ഒരു വാഹനത്തിന്റെ ഹോണ്‍ ആണ് വീഡിയോയിലെ പ്രതിഷേധക്കാരന്റെ രക്ഷയ്ക്കെത്തിയത്. എന്തൊക്കെ ആവശ്യങ്ങളുയര്‍ത്തിയാണ് പണിമുടക്കുന്നതെന്ന ഇരുചക്ര വാഹനത്തിലെത്തിയ യാത്രക്കാരന്റെ ചോദ്യത്തിന് മുന്നില്‍ പകച്ചു നില്ക്കുന്ന ആളുടേതാണ് വീഡിയോ. ‘എല്ലാത്തിനും, അതുകൊണ്ട് സമരത്തോട് അനുകൂലിക്കണം’ എന്ന് പറഞ്ഞ് ഒഴിയാന്‍ നോക്കിയെങ്കിലും യാത്രക്കാരന് വിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]