
കൊച്ചി> കെ റെയിൽ സില്‍വര്‍ ലൈന്‍ റെയിൽപദ്ധതിക്ക് വേണ്ടിയുള്ള സര്‍വേ തടയണമെന്ന് ആവശ്യപ്പട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. ഭൂമി ഏറ്റെടുക്കാനും സര്‍വേ നടത്താനും സര്‍ക്കാരിന് അധികാരമുണ്ടെന്ന് ഹർജി തള്ളി ഹൈക്കോടതി പറഞ്ഞു.
കെ–റെയിൽ പദ്ധതിക്കുവേണ്ടിയുള്ള സർവേയും സാമൂഹ്യാഘാത പഠനവും തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീംകോടതി ഡിവിഷൻബെഞ്ച് കഴിഞ്ഞ ദിവസം തള്ളിയിരുന്നു. അഭിമാനകരമായ പദ്ധതി തടസ്സപ്പെടുത്താൻ ഹൈക്കോടതി സിംഗിൾബെഞ്ചിന് അധികാരമില്ലെന്ന് ജസ്റ്റിസുമാരായ എം ആർ ഷാ, ബി വി നാഗരത്ന എന്നിവർ അംഗങ്ങളായ സുപ്രീംകോടതി ഡിവിഷൻബെഞ്ച് ചൂണ്ടിക്കാട്ടി.
സർവേ തടഞ്ഞ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നേരത്തെ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തടഞ്ഞിരുന്നു. ഡിവിഷൻ ബെഞ്ച് നടപടി ശരിയായ ദിശയിലുള്ളതാണെന്ന് സുപ്രീംകോടതി ഇന്നലെ വ്യക്തമാക്കി.
സർവേക്കുവേണ്ടി കല്ലിടുന്നത് ജനങ്ങളെ പരിഭ്രാന്തരാക്കുന്നുവെന്നും 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമത്തിന്റെയും 1961ലെ കേരള സർവേ ആൻഡ് ബൗൺഡറീസ് നിയമത്തിന്റെയും ലംഘനമാണ് നടക്കുന്നതെന്നും ആരോപിച്ചാണ് ഹർജിക്കാർ സുപ്രീംകോടതിയിൽ എത്തിയത്. സംസ്ഥാന സർക്കാരിന് നോട്ടീസ് അയക്കാൻപോലും തയ്യാറാകാതെ പ്രഥമദൃഷ്ട്യാ ഹർജി തള്ളിയത് തെറ്റിദ്ധരിപ്പിക്കൽ സമരം നടത്തുന്ന കോൺഗ്രസ്– ബിജെപി കൂട്ടുകെട്ടിന് തിരിച്ചടിയായിരുന്നു. തുടർന്ന് ഇന്ന് ഹൈക്കോടതി ഹർജി തള്ളിയതും കെ റെയിൽ വിരുദ്ധ സമരക്കാർക്ക് തിരിച്ചടിയായി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]